വിമാനം മൂന്നു മിനിറ്റിൽ 15,000 അടി താഴേക്കു പതിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി.
നോർത്ത് കാരോലൈനയിലെ ഗെയ്‌നെസ്‌വില്ലെയിലേക്കു പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് യാത്രക്കാരെ ആശങ്കയിലാക്കി താഴേക്ക് പതിച്ചത്.
വായുസമ്മർദത്തെ തുടർന്നു ആണ് വിമാനം താഴ്ന്നു പറന്നത്. 11 മിനിറ്റിൽ വിമാനം ആകെ 20,000 അടി താഴ്ന്നു. 43 മിനിറ്റ് യാത്രയ്ക്കു ശേഷം വെറും 6 മിനിറ്റിനുള്ളിൽ 18,600 അടി താഴ്ചയിലേക്കു വിമാനം കൂപ്പുകുത്തിയെന്നുമാണു റിപ്പോർട്ട്. പിന്നീട് വിമാനം സുരക്ഷിതമായാണു ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയത്.
also read:ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചു; കന്നഡ നടൻ വീരേന്ദ്ര ബാബു അറസ്റ്റില്‍
യാത്രക്കാരിൽ ഒരാളായ ഫ്ലോറിഡ സർവകലാശാലയിലെ പ്രഫ. ഹാരിസൺ ഹോവ് വിമാനത്തിലെ ഭയാനകമായ നിമിഷങ്ങളെപ്പറ്റി ട്വീറ്റ് ചെയ്തിരുന്നു.
I’ve flown a lot. This was scary. Kudos to our amazing flight crew- cabin staff and pilots on @AmericanAir 5916. The photos cannot capture the burning smell, loud bang or ear pops. Good to be on the ground. #AA5916 #CLT #GNV pic.twitter.com/P8pPrvOQDQ
— Harrison Hove (@HarrisonHove) August 10, 2023
‘‘ഭയപ്പെടുത്തുന്ന സംഭവമായിരുന്നു നടന്നത്. തീ കത്തുന്നതിന്റെ മണവും ചെവിപൊട്ടുന്ന വൻ ശബ്ദവും . നിരവധി യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്, എന്നാലിത് ഭയാനകമായിരുന്നു. അതിശയകരമായി പ്രവർത്തിച്ച വിമാന ജീവനക്കാർക്ക് അഭിനന്ദനങ്ങൾ’’എന്നാണ് അദ്ദേഹം കുറിച്ചത്. വിമാനത്തിൽ ഓക്സിജൻ മാസ്കുകൾ തൂങ്ങിക്കിടക്കുന്നതു ചിത്രങ്ങളിൽ ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here