നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അതേസമയം, ശിക്ഷ അനുഭവിക്കുന്നതിൽ നിന്ന് ഒഴിവാക്കി. പ്രസിഡൻ്റായി അധികാരമേൽക്കാൻ വെറും 10 ദിവസം ശേഷിക്കെയാണ് കോടതിവിധി. ഇത്തരത്തിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം.
നിരുപാധികം കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. നിയുക്ത പ്രസിഡന്റ് തന്റെ ഫ്ലോറിഡ ക്ലബില്‍ നിന്ന് വെര്‍ച്വലായാണ് ശിക്ഷാവിധി കേട്ടത്. ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുതിര്‍ന്ന സിനിമാ നടി സ്റ്റോമി ഡാനിയല്‍സിന് 1,30,000 ഡോളര്‍ നല്‍കിയത് മറച്ചുവെക്കാന്‍ ബിസിനസ് രേഖകള്‍ വ്യാജമായി നിര്‍മിച്ചുവെന്ന ആരോപണത്തില്‍ നിന്നാണ് കേസ് ഉടലെടുത്തത്. 2006ൽ ട്രംപുമായി ലൈംഗിക ബന്ധമുണ്ടെന്ന് നടി ആരോപിച്ചിരുന്നു. ഈ അവകാശവാദം ട്രംപ് നിഷേധിക്കുകയും പ്രോസിക്യൂഷൻ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
Read Also: അണയാത്ത അഗ്നി; ലോസ് ആഞ്ചലസിലെ കാട്ടുതീയ്ക്ക് ശമനമില്ല, 1,30,000 പേരെ ഒഴിപ്പിച്ചു
ശിക്ഷ വിധിക്കുമ്പോള്‍, പൂര്‍ണമായും നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. തന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചും പറഞ്ഞു. ‘ദശലക്ഷക്കണക്കിന് വോട്ടുകള്‍ക്ക്’ ജയിച്ചതായും ഏഴ് സ്വിങ് സംസ്ഥാനങ്ങളും നേടിയതായും ട്രംപ് വീമ്പ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here