ശക്തരോട് ഇനി സൗഹൃദം, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതായി ഡോണൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തൽ

അമേരിക്കയും ചൈനയും തമ്മിൽ നിലനിന്നിരുന്ന വിദ്വേഷത്തിൻ്റെ മഞ്ഞുരുക്കുമെന്ന സൂചന നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം എൻബിസിയുടെ മീറ്റ് ദി പ്രസ് അഭിമുഖത്തിൽ നടത്തിയ ട്രംപിൻ്റെ വെളിപ്പെടുത്തലാണ് ലോക നേതാക്കളുടെ രാഷ്ട്രീയ ചർച്ചകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.

അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാന ലോക നേതാക്കളുമായെല്ലാം ആശയവിനിമയം നടത്തിയ ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ഇതുവരെയും ആശയവിനിമയം നടത്തിയിരുന്നില്ല. പകരം, ചൈനക്കെതിരെയുള്ള തങ്ങളുടെ നിലപാട് ഒന്നുകൂടി കടുപ്പിക്കുമെന്ന സൂചനകളും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് നൽകിയിരുന്നു. എന്നാൽ, ഈ സാഹചര്യങ്ങളെയെല്ലാം തകിടം മറിക്കുന്നതാണ് ട്രംപിൻ്റെ പുതിയ വെളിപ്പെടുത്തൽ. ‘എനിക്ക് പ്രസിഡൻ്റ് ഷിയുമായി വളരെ നല്ല ബന്ധമുണ്ട്.

ALSO READ: സിറിയയും പിടിക്കുമോ ഇസ്രയേൽ? ഡമസ്കസ് വരെയെത്തി ഐഡിഎഫ്; സൈനിക താവളങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം

ഞാൻ ആശയവിനിമയം തുടരുന്നു’, എന്നായിരുന്നു തായ്‌വാൻ ആക്രമിക്കുന്നതിനായി കോപ്പുകൂട്ടുന്ന ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമായി ട്രംപ് പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം ഷിയുമായി ബന്ധപ്പെട്ടോ എന്ന ചോദ്യത്തിന് “ഞാൻ മൂന്ന് ദിവസം മുമ്പ് ആശയവിനിമയം നടത്തിയിരുന്നു” എന്നും ട്രംപ് മറുപടി നൽകി.

പക്ഷേ, എപ്പോഴാണ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതെന്നോ എന്തായിരുന്നു ചർച്ചയുടെ ഉള്ളടക്കമെന്നോ സംബന്ധിച്ച വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. 2019 ജൂണിൽ ജപ്പാനിൽ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു ഷി ജിൻപിങ്ങും ട്രംപും അവസാനമായി കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News