കമലയോ അതോ ട്രംപോ..? യുഎസ് പുതിയ സാരഥിക്കായുള്ള വിധിയെഴുത്ത് നാളെ, ഏഴ് സംസ്ഥാനങ്ങൾ നിർണായകം

US election 2024

യുഎസ് പുതിയ ഭരണസാരഥിക്കായുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ കമലാ ഹാരിസും, റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം.

Also Read; വിഷ വായു ശ്വസിക്കുന്ന ദില്ലി; മലിനീകരണ തോത് കുതിച്ചുയരുന്നു

യുഎസ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളേജ് വോട്ടിനാണ് ജനകീയവോട്ടിനെക്കാൾ പ്രധാന്യം. 538 അംഗ ഇലക്ടറൽ കോളേജിൽ 270 ആണ് കേവലഭൂരിപക്ഷം. ഇതുറപ്പാക്കാൻ നിർണായക സംസ്ഥാനങ്ങളിൽ ശക്തമായ അവസാനഘട്ട പ്രചാരണത്തിലാണ് ഇരുവരും.

Also Read; വല്ലാത്തൊരു മോഷണം!; ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റുന്നതിനിടെ ഷോക്കടിച്ചു, മോഷ്ടാവിനെ ഗംഗയിലെറിഞ്ഞ് കൂട്ടാളികൾ

ഒരു പാർട്ടിക്കും പരമ്പരാഗത കോട്ടയല്ലാത്ത ഏഴു സംസ്ഥാനങ്ങളാണ് ഇത്തവണയും തെരഞ്ഞെടുപ്പിൽ നിർണായകമാകുക. ഇതുവരെ ഏഴുകോടിയിലേറെ ആളുകളാണ് മുൻകൂർ വോട്ട് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News