തന്റെ ഏഴാമത്തെ പേരക്കുട്ടിയെ പരസ്യമായി അംഗീകരിച്ച് ജോ ബൈഡൻ

മകന്റെ വിവാഹേതര ബന്ധത്തിലുണ്ടായ പേരക്കുട്ടിയെ പരസ്യമായി അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2018ല്‍ ലുന്‍ഡന്‍ റോബെര്‍ട്‌സ് എന്ന വനിത കുഞ്ഞിന്റെ പിതൃത്വം സ്ഥാപിക്കാൻ കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്റെ പിതൃത്വം ഡിഎന്‍എ പരിശോധനയിൽ വെളിപ്പെടുകയായിരുന്നു.

also read :അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴി: മന്ത്രി വി ശിവൻകുട്ടി

ആദ്യമായാണ് ബൈഡന്‍ തന്റെ പേരക്കുട്ടിയെ അംഗീകരിക്കുന്നത്. പേരക്കുട്ടിയുടെ സ്വകാര്യത സംരക്ഷിച്ച് മികച്ച ഭാവി ജീവിതം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്നാണ് ബൈഡന്‍ കുട്ടിയെ ആദ്യമായി പരസ്യമായി അംഗീകരിച്ച് നടത്തിയ പ്രസ്താവനയില്‍ പറയുന്നത്. വിഷയം രാഷ്ട്രീയ തീരുമാനം അല്ലെന്നും കുടുംബത്തെ സംബന്ധിക്കുന്ന വിഷയമെന്നാണ് ബൈഡന്റെ പ്രതികരണം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഹണ്ടര്‍ കുഞ്ഞ് തന്റേതാണെന്ന് സമ്മതിച്ചിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അവസരത്തിലാകാം ഇത്തരമൊരു ബന്ധം ഉണ്ടായതെന്നും തനിക്ക് അതൊന്നും ഓര്‍മയില്ലെന്നുമായിരുന്നു ഹണ്ടര്‍ പറഞ്ഞിരുന്നത്.

also read :പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News