ജി7 ഉച്ചകോടിക്കെത്തിയ ബൈഡനെ ട്രോളി സോഷ്യല്‍ മീഡിയ; വീഡിയോകള്‍ വൈറല്‍

ജി7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ സല്യൂട്ട് ചെയ്യുന്നതും മറ്റെല്ലാ രാഷ്ട്രതലവന്മാരും ഫോട്ടോയ്ക്കായി പോസ് ചെയ്യുമ്പോള്‍ അശ്രദ്ധമായി നടന്നുനീങ്ങുന്ന ബൈഡനെയും രണ്ടു വീഡിയോകളിലായി കാണാം.

ALSO READ:   പ്രതീക്ഷിക്കാതെ അതിഥികളെത്തിയോ? എളുപ്പത്തിലൊരു ലെമൺ റൈസ് തയാറാക്കിയാലോ…

81കാരനായ ബൈഡന്‍ പലപ്പോഴും ഇത്തരം പ്രവൃത്തികളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. രണ്ടാമത്തെ വീഡിയോയില്‍ ആരെയോ നോക്കി കൈയുയര്‍ത്തി കാണിക്കുന്ന ബൈഡനെയാണ് കാണുന്നത്. പിന്നാലെ ക്യാമറ അവിടേക്ക് നീങ്ങുമ്പോള്‍ ആ വശത്ത്് ആരുമില്ലെന്ന് വ്യക്തമാകുന്നുണ്ട്. പെട്ടെന്ന് തന്നെ മെലോണി എത്തി അദ്ദേഹത്തെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി വിളിച്ചുകൊണ്ടുവരുന്നതും കാണാം.

ALSO READ:  കുവൈറ്റ് ദുരന്തം; ഇന്ത്യക്കാരുടെ മൃതദേഹം വഹിച്ചുള്ള വ്യോമസേന വിമാനം നെടുമ്പാശ്ശേരിയിലെത്തും

വൈറ്റ് ഹൗസില്‍ നടന്ന ഒരു മ്യൂസിക്കല്‍ പെര്‍ഫോമന്‍സില്‍ ഒരു മിനിറ്റോളം നിശ്ചലനായി നിന്ന ബൈഡനെ റിപ്പബ്ലിക്കന്‍സ് അടക്കം പരിഹസിക്കുകയും ട്രോളുകയും ചെയ്തതിന്റെ അടുത്ത ദിവസമാണ് വീണ്ടും അദ്ദേഹത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ വൈറലാകുന്നത്.

ALSO READ: ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News