ഈയടുത്ത് അത്യാവേശപൂർവം സമാപിച്ച യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിൻ്റെ പ്രചാരണത്തിൽ ഭക്ഷണ വിതരണത്തിനും ഐസ്‌ക്രീമിനുമായി ചെലവഴിച്ചത് 24,000 ഡോളർ (2,028,618.08 രൂപ). ദാതാക്കളില്‍ നിന്ന് ലഭിച്ച 1.5 ബില്യണ്‍ ഡോളര്‍ ഡെമോക്രാറ്റുകള്‍ പാഴാക്കിയതായും ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഡാറ്റ പ്രകാരം, ജൂലൈ മുതല്‍ ഡെമോക്രാറ്റുകള്‍ ഊബർ ഈറ്റ്സ്, ദൂർദാഷ് തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണത്തിനായി 14,974 ഡോളർ ചെലവഴിച്ചു. സ്വീറ്റ് ലൂസിയുടെ ഐസ്‌ക്രീം, ജെനിയുടെ സ്പ്ലെന്‍ഡിഡ് ഐസ്‌ക്രീംസ് തുടങ്ങിയ ഐസ്‌ക്രീം പിൻ്റുകള്‍ക്കും പാര്‍ലറുകള്‍ക്കുമായി 8,929 ഡോളർ ആണ് ചെലവഴിച്ചത്. കൂടാതെ, ടിം വാള്‍സ് സന്ദര്‍ശനത്തിനായി അരിസോണ ബോര്‍ഡ് ഗെയിം കഫേ സ്‌നേക്ക്‌സ് ആന്‍ഡ് ലാറ്റസിന് 6,000 ഡോളർ സൈറ്റ് ഫീസ് നല്‍കി.
Read Also: നെതന്യാഹുവിന്റെ വീടിന് സമീപം അഗ്നിനാളങ്ങള്‍; മൂന്ന് പേരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു
കമലയുടെ പ്രചാരണം കാരണം ഡെമോക്രാറ്റുകൾക്ക് നിലവില്‍ 20 മില്യണ്‍ ഡോളര്‍ കടമുണ്ട്. പ്രചാരണത്തിൻ്റെ അവസാന നാളുകളില്‍, ഡെമോക്രാറ്റുകള്‍ സ്വകാര്യ ജെറ്റ് യാത്രയ്ക്കായി 2.6 മില്യണ്‍ ഡോളർ ചെലവഴിച്ചു. ഒക്ടോബര്‍ ഒന്നിനും 17നും ഇടയില്‍ സൗത്ത് ഫ്ലോറിഡ ആസ്ഥാനമായുള്ള പ്രൈവറ്റ് ജെറ്റ് സര്‍വീസസ് ഗ്രൂപ്പിന് 2.2 മില്യണ്‍ ഡോളറും വിര്‍ജീനിയയിലെ അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ടീമിന് 430,000 ഡോളറും നല്‍കിയതായും റിപ്പോർട്ടിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here