കമല ഹാരിസിനായി മലയാളത്തിലൊരു തെരഞ്ഞെടുപ്പ് ഗാനം; വീഡിയോ

kamala harris

തെരഞ്ഞെടുപ്പ് ആരവമാണ് എല്ലായിടത്തും.. ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തോടപ്പം തന്നെ കേരളത്തില്‍ ഒരു പ്രചരണ ഗാനം കൂടി ഒരുങ്ങുന്നുണ്ട്. അമേരിക്കയില്‍ കമലാ ഹാരിസിന്റെ വിജയത്തിനായി മലയാളത്തില്‍ ഒരു പ്രചരണ ഗാനം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ‘കമലാരവം’ എന്ന ആല്‍ബം ഒരുങ്ങുന്നത്.

ALSO READ:  നാലാം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, നൃത്ത അധ്യാപകന് 80 വർഷം കഠിന തടവും വൻ തുക പിഴയും ശിക്ഷ

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിന്റെ ആരവം ഉയരുമ്പോള്‍, അതോടൊപ്പം തന്നെ കമലാ ഹാരിസിനായി മലയാളത്തില്‍ ഒരു പ്രചരണ ഗാനം കൂടി ഒരുങ്ങുകയാണ്.. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ‘കമലാരവം’ എന്ന ആല്‍ബം ഒരുങ്ങുന്നത്. കഴിഞ്ഞ 18 വര്‍ഷമായി അമേരിക്കയിലെ ചിക്കാഗോയില്‍ താമസക്കാരനായ ബിനോയ് തോമസ് രചിച്ച്, ചലച്ചിത്ര സംഗീത സംവിധായകന്‍ സജീവ് മംഗലത്ത് ഈണമിട്ട ഗാനം തിരുവനന്തപുരം ആരഭി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു. ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്താണ് ഗാനം ആലപിച്ചത്. മൂന്ന് മില്യണിലധികം മലയാളികള്‍ കമലാ ഹാരിസ് പ്രസിഡന്റായി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് പ്രചരണ ഗാനം ഒരുക്കിയതെന്നും ബിനോയ് തോമസ് പറഞ്ഞു.

ALSO READ: ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം: കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

മാധ്യമപ്രവര്‍ത്തകന്‍ ഫിര്‍ദൗസ് കായല്‍പ്പുറമാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്. സിനി ജോസഫാണ് പ്രൊഡക്ഷന്‍ കോഡിനേറ്റര്‍. അമേരിക്കന്‍ മലയാളി അസോസിയേഷനുകളുടെ സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ്‌ഫോമുകളിലൂടെയാണ് ഗാനം പ്രചരിപ്പിക്കുക.

ALSO READ: മഹാരാഷ്ട്രയിലെ ദഹാനു സീറ്റിൽ വീണ്ടും സ്ഥാനാർഥിയായി സിപിഐഎം എംഎൽഎ വിനോദ് നിക്കോളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News