യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡൻ വിട്ടുനിൽക്കുമെന്ന വാർത്തകൾ കൂടുതൽ ശക്തമാകുന്നു. ഡെമോക്രാറ്റുകള്‍ക്കുള്ളില്‍നിന്ന് കടുത്ത സമ്മര്‍ദമാണ് അദ്ദേഹം നേരിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആരോഗ്യവും ഈയടുത്ത് കോവിഡ് പോസിറ്റീവ് ആയതും ബൈഡനെ അലട്ടുന്നുമുണ്ടെന്നാണ് സൂചന.
ബരാക്ക് ഒബാമയും സ്പീക്കര്‍ നാന്‍സി പെലോസിയും ബൈഡന്റെ വിജയത്തെ കുറിച്ച് മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ വിട്ടുനിൽക്കാൻ ഇതും കാരണമാകും എന്നാണ് സൂചന. ‘വിജയത്തിലേക്കുള്ള ബൈഡന്റെ പാത അന്ത്യന്തം ചുരുങ്ങിപ്പോയെന്നാണ് താന്‍ കരുതുന്നത്’, എന്നാണ് ഒബാമ പറഞ്ഞത്.
അതേസമയം, ബൈഡൻ മത്സരത്തില്‍നിന്ന് പിന്മാറുന്നപക്ഷം നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേര് ബൈഡന്‍ നിര്‍ദേശിച്ചാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here