അമേരിക്കയിൽ ഇനി ട്രംപ് യുഗം; ഞെട്ടലിൽ ഡെമോക്രാറ്റുകൾ

us election

അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡോണൾഡ്‌ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ ആവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ റിപ്പബ്ലിക്കൻ നേതാവിനായി. 286 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയിരിക്കുന്നത്. നിർണ്ണായകമായ ഏഴ് സ്വിങ് സ്റ്റേറ്റ്സുകളിലും ട്രംപിന് മികച്ച പിന്തുണ ഉറപ്പിക്കാനായി.അതേസമയം ഡെമോക്രറ്റിക് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകളാണ് നേടാനായത്.

2020ൽ ജോ ബൈഡനോട് കനത്ത പരാജയം ഏറ്റുവാങ്ങി, ഇന്ന് കമലയെ പരാജയപ്പെടുത്തി ട്രംപ് വീണ്ടും വൈറ്റ് ഹൌസിലേക്ക് എത്തുമ്പോൾ, ഈ മടങ്ങി വരവിനും ചില പ്രത്യേകതകൾ ഉണ്ട്.അമേരിക്കയിൽ ഇതാദ്യമായാണ് തോൽവിക്ക് ശേഷം ഒരാൾ വീണ്ടും മത്സരിച്ച് പ്രസിഡന്റ് കസേരയിലേക്ക് എത്തുന്നത്. അമേരിക്കൻ ചരിത്രത്തിൽ 127 വർഷത്തിന് ശേഷം തുടർച്ചയായിട്ടല്ലാതെ അധികാരത്തിലെത്തുന്ന ആദ്യ വ്യക്തികൂടിയായി ട്രംപ് മാറിയിട്ടുണ്ട്. ഇതിന് പുറമെ നാല് തവണ മത്സരിക്കുകയും ജയിക്കുകയും ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ്  പദവി വഹിക്കുകയും ചെയ്ത ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റിന് ശേഷം കൂടുതല്‍ തവണ മത്സരിക്കുന്ന നേതാവായും ട്രംപ് മാറി.

അയോഗ്യനാക്കിയത് അടക്കമുള്ള നിരവധി വിവാദ പരമ്പരയിലൂടെ അടക്കം കടന്നുപോയ ശേഷമായിരുന്നു ട്രംപ് ഇത്തവണ ജനവിധി തേടാൻ ഒരുങ്ങിയത്. 2021ലെ ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട കേസുകൾ, വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോൺ സ്റ്റാർ സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയ കേസ് അടക്കം വെളിച്ചത്തുള്ളപ്പോഴാണ് ട്രംപിന്റെ വൈറ്റ് ഹൌസിലേക്കുള്ള ഈ മടങ്ങി വരവ്. ആദ്യ ഘട്ടത്തിൽ എക്സിറ് പോൾ പ്രവചനങ്ങൾ അടക്കം ട്രംപിനെതിരായിരുന്നു. കമലയ്ക്ക് മികച്ച വിജയം പ്രവചിച്ച പല എക്സിറ്റ് പോൾ പ്രവചനകളെയും അട്ടിമറിച്ചാണ് ട്രംപിന്റെ ഇന്നത്തെ വിജയം എന്ന് കൂടി പറയണം.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുന്ന സ്വിങ് സ്റ്റേറ്റ്സുകളിൽ മികച്ച പിന്തുണ ലഭിച്ചതും ട്രംപിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പെൻസിൽവാനിയ, നെവാഡ, നോർത്ത് കാരലൈന, ജോർജിയ, അരിസോണ, മിഷിഗൺ, വിസ്കോൺസിന് എന്നീ സംസ്ഥാനങ്ങൾ ആയിരുന്നു ഇത്തവണത്തെ സ്വിങ് സ്റ്റേറ്റ്സുകൾ.ഈ ഏഴിടത്തുനിന്നും ഇത്തവണ മികച്ച പിന്തുണയാണ് ട്രംപിന് കാഴ്ച വെക്കാൻ സാധിച്ചത്.

അതേസമയം അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയുടെ ഞെട്ടലിലാണ് ഡെമോക്രറ്റിക്ക് പാർട്ടി. ആദ്യ ഘട്ട അഭിപ്രായ സർവേകളിൽ വ്യക്തമായ മേൽക്കൈ ഉറപ്പിച്ച കമലയ്ക്ക് അവസാന നിമിഷം എന്തുപറ്റിയെന്നത് വലിയ ചോദ്യ ചിഹ്നമായി മാറിയിട്ടുണ്ട്. അമേരിക്കയും അതിനൊപ്പം തന്നെ ഇന്ത്യക്കാരെയും വലിയ ആകാംഷയോടെയായിരുന്നു കമലയുടെ സ്ഥാനാർഥിത്വത്തെ നോക്കിക്കണ്ടത്. ഒരുപക്ഷെ, കമല ഇന്ന് ജയിച്ചിരുന്നുവെങ്കിൽ അമേരിക്കൻ ജനതയ്ക്ക് തങ്ങളുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റിനെ ലഭിക്കുമായിരുന്നു. മാത്രമല്ല ഈ പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യൻ, ഇന്ത്യൻ വംശജയായും കമല മാറുമായിരുന്നു. ആദ്യം സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട് പ്രചാരണം തുടങ്ങിയ ശേഷം വളരെ അപ്രതീക്ഷിതമായി ജോ ബൈഡൻ മത്സര രംഗത്ത് നിന്നും പിന്മാറിയതോടെയാണ് കമലയുടെ വരവ്. വളരെ ആകാംക്ഷയോടെയാണ് കമലയുടെ ഈ വരവിനെ ഏവരും കണ്ടത്. കമലയും ട്രംപും തമ്മിലുള്ള തെരെഞ്ഞെടുപ്പ് സംവാദവും, പിന്നീട് കമലയുമായുള്ള സംവാദത്തിൽ നിന്നും ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ട്രംപ് ഒഴിഞ്ഞുമാറിയതുമൊക്കെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എങ്കിലും അവസാന നിമിഷം അമേരിക്കൻ ജനത ട്രംപിന് അനുകൂലമായി മാറി എന്നുതന്നെ വേണം ഇന്നത്തെ ഈ തെരെഞ്ഞെടുപ്പ് ഫലത്തിൽ നിന്നും മനസ്സിലാക്കാൻ.

വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ
(അന്തിമ കണക്കുകൾ ഇനിയും വരാനുള്ളതിനാൽ ഇതിൽ മാറ്റമുണ്ടാകും)

സ്വിങ് സ്റ്റേറ്റുകൾ

പെൻസിൽവാനിയ

ട്രംപ് ജയിച്ചു
ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 3,411,930
കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 3,235,876

നെവാഡ

ട്രംപ് ലീഡ് ചെയ്യുന്നു
ട്രംപിന് ഇതുവരെ ലഭിച്ച വോട്ടുകൾ: 660,980
കമലയ്ക്ക് ഇതുവരെ ലഭിച്ച വോട്ടുകൾ: 601, 118

നോർത്ത് കാരലൈന

ട്രംപ് ജയിച്ചു
ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 2,875,538
കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 2,683,995

ജോർജിയ

ട്രംപ് വിജയിച്ചു
ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 2,648,261
കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 2,529, 081

അരിസോണ

ട്രംപ് ലീഡ് ചെയ്യുന്നു
ട്രംപിന് ഇതുവരെ ലഭിച്ച വോട്ടുകൾ: 1,010,416
കമലയ്ക്ക് ഇതുവരെ ലഭിച്ച വോട്ടുകൾ: 959,420

മിഷിഗൺ

ട്രംപ് ലീഡ് ചെയ്യുന്നു
ട്രംപിന് ഇതുവരെ ലഭിച്ച വോട്ടുകൾ: 2,581,478
കമലയ്ക്ക് ഇതുവരെ ലഭിച്ച വോട്ടുകൾ: 2,387,586

വിസ്കോൺസിൻ

ട്രംപ് ജയിച്ചു
ഡൊണാൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 1,676, 729
കമല ഹാരിസ് നേടിയ വോട്ടുകൾ; 1,644,537

ഡോണൾഡ്‌ ട്രംപ് ജയിച്ച സംസ്ഥാനങ്ങൾ

ഐഡാഹോ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 504,454

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 232,863

യൂറ്റ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 557,685

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 368,257

മൊന്റാന

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 207,402

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 140,911

വയോമിങ്

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 189, 271

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 67,135

നോർത്ത് ഡക്കോട്ട 

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 246,033

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 112,070

സൗത്ത് ഡക്കോട്ട

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 198,951

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 96,274

നെബ്രാസ്ക 

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 520, 495

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 340, 960

കാൻസസ്

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 735,428

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 523, 110

ഒക്‌ലഹോമ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 1,035,217

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 499,043

ടെക്സസ്

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 6,260,426

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 4,692, 160

ഐഒവ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 899,659

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 676,339

മിസൗരി

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 1,706,366

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 1,1173,811

അർക്കൻസോ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ;753,459

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 392, 622

ലൂയിസിയാന

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 1,208,233

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 766,405

ഇൻഡ്യാന

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ;1,208,233

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 766,405

കെന്റക്കി 

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 1,611,384

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 1,069,140

ടെന്നസി

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 1,961,784

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ;1,048,303

മിസ്സിസിപി

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 655,094

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 404,063

ഒഹിയോ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 3,166,579

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 2, 476, 003

വെസ്റ്റ് വിർജീനിയ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 524,191

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 208, 517

നോർത്ത് കാരലൈന

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 2,875,538

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 2,683,995

അലബാമ 

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 1,451,948

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 766,860

പെൻസിൽവാനിയ 

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 3,411,930

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 3,235,876

സൗത്ത് കാരലൈന

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 1,453, 690

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 1,014,513

ജോർജിയാ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 2,648,261

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 2,529, 081

ഫ്ലോറിഡ

ഡോണാൾഡ്‌ ട്രംപിന് ലഭിച്ച വോട്ടുകൾ; 6,099,686

കമല ഹാരിസിന് ലഭിച്ച വോട്ടുകൾ; 4,669, 481

കമല ഹാരിസ് ജയിച്ച സംസ്ഥാനങ്ങൾ

വാഷിംഗ്ടൺ

കമല ഹാരിസ് നേടിയ വോട്ടുകൾ; 1,527,827

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 1,019,146

ഒറിഗോൺ

കമല ഹാരിസ് നേടിയ വോട്ടുകൾ; 919,517

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 711,025

കലിഫോർണിയ

കമല ഹാരിസ് നേടിയ വോട്ടുകൾ; 5,207,102

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 3,439,556

കൊളറാഡോ 

കമല ഹാരിസ് നേടിയ വോട്ടുകൾ; 1,360,445

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 1,068,502

ന്യൂ മെക്സിക്കോ 

കമല ഹാരിസ് നേടിയ വോട്ടുകൾ; 468,195

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 418,785

മിനിസോട്ട 

കമല ഹാരിസ് നേടിയ വോട്ടുകൾ; 1,550, 708

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 1,396,189

ഇല്ലിനോയി 

കമല ഹാരിസ് നേടിയ വോട്ടുകൾ; 2,759,029

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 2,343,506

വിർജീനിയ 

കമല ഹാരിസ് നേടിയ വോട്ടുകൾ; 2,221,431

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 1,999,626

ന്യൂ ജേഴ്‌സി 

കമല ഹാരിസ് നേടിയ വോട്ടുകൾ; 2,053,182

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 1,856,405

മേരിലൻഡ് 

കമല ഹാരിസ് നേടിയ വോട്ടുകൾ; 1,485,253

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 920,393

ഡിസി 

കമല ഹാരിസ് നേടിയ വോട്ടുകൾ; 255,899

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 18,669

വെർമോണ്ട്

കമല ഹാരിസ് നേടിയ വോട്ടുകൾ; 235,689

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 119, 349

ന്യൂയോർക്ക് 

കമല ഹാരിസ് നേടിയ വോട്ടുകൾ; 4,151,877

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ;3,338,581

കണക്ടിക്കട്ട്

കമല ഹാരിസ് നേടിയ വോട്ടുകൾ; 741,227

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ;611,843

ഡെലാവെർ

കമല ഹാരിസ് നേടിയ വോട്ടുകൾ; 285,368

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ;212,546

ന്യൂ ഹാംഷ

കമല ഹാരിസ് നേടിയ വോട്ടുകൾ; 383,369

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 360,031

മസാച്ചുസെറ്റ്സ്

കമല ഹാരിസ് നേടിയ വോട്ടുകൾ; 1,921,303

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ;1,115,897

റോ ഐലന്റ്

കമല ഹാരിസ് നേടിയ വോട്ടുകൾ; 2,73,434

ഡൊണൾഡ്‌ ട്രംപ് നേടിയ വോട്ടുകൾ; 2,09,003

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News