അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിവേക് രാമസ്വാമി പിന്മാറി

അയോവ റിപ്പബ്ലിക്കന്‍ കോക്കസുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് 2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി വിവേക് രാമസ്വാമി പിന്മാറി. മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കോക്കസില്‍ വിജയിച്ചതിന് പിന്നാലെയാണ് 38 കാരനായ വിവേക് രാമസ്വാമി തന്റെ പിന്മാറ്റം.

അയോവയുടെ ലീഡ് ഓഫ് കോക്കസുകളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം തന്റെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് ബയോടെക് സംരംഭകന്‍ കൂടിയായ വിവേക് രാമസ്വാമി. ഡൊണാള്‍ഡ് ട്രംപിനെ അംഗീകരിക്കുന്നതായും കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാലും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നും വ്യക്തമാക്കി വിവേക് രാമസ്വാമി.

Also Read: കേരളത്തെ പൂര്‍ണമായും അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍: എം മുകുന്ദന്‍

2023 ഫെബ്രുവരിയില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ താരതമ്യേന അജ്ഞാതനായ രാമസ്വാമിക്ക് കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളിലൂടെയും അമേരിക്ക ഫസ്റ്റ് എന്ന സമീപനത്തിലൂടേയും റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്‍നിരക്കാരന്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച് കൊണ്ട് ട്രംപ് അയോവയില്‍ വിജയിച്ചതോടെ സ്ഥിതിഗതി മാറിമറിയുകയായിരുന്നു. നിരവധി കേസുകളില്‍ വിചാരണ തുടരുന്നതിനിടെയാണ് ട്രംപിന്റെ വിജയമെന്നതും ശ്രദ്ധേയമാണ്. മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ, ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു സ്ഥാനാര്‍ഥികള്‍. നവംബറിലാണ് യുഎസില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News