യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കാതെ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെ പിന്തുണച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. റിപബ്ലിക്കൻ പാർട്ടിയുടെ പ്രൈമറികളിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ വിവേക് രാമസ്വാമി മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മസ്കിന്റെ പിന്തുണ. വളരെ പ്രതീക്ഷയുള്ള സ്ഥാനാർഥിയാണ് രാമസ്വാമിയെന്ന് മസ്ക് പറഞ്ഞു.
Also Read: ഹിമാചലിലെ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 72 ആയി
രാമസ്വാമിയുടെ ഒരു ടെലിവിഷൻ അഭിമുഖം പങ്കുവെച്ചാണ് മസ്കിന്റെ പ്രതികരണം. നേരത്തെ ചൈനയാണ് യു.എസിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് രാമസ്വാമി പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാൽ ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള യു.എസിന്റെ വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചൈനയാണ് യു.എസിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് രാമസ്വാമി പറഞ്ഞത്. ഇത് തുറന്ന് പറയുന്നതിൽ തനിക്കൊരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അധികാരത്തിലെത്തിയാൽ യു.എസ് കമ്പനികളുടെ ചൈനയുമായുള്ള വ്യാപാരത്തിന് നിയന്ത്രണം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: പിടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here