ഇറാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക. ഇറാഖ്–സിറിയ എന്നിവിടങ്ങളിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടിക്ക് ശേഷം യുദ്ധവിമാനങ്ങൾ മടങ്ങി.
അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടതെന്നും ലക്ഷ്യം കാണുന്നതു വരെ ആക്രമണം തുടരുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യുഎസ് സൈനിക ക്യാംപിനു നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ALSOREAD: ബജറ്റിൽ എയിംസിനെ ഇത്തവണയും തഴഞ്ഞ് കേന്ദ്രം; കേരളത്തിന്റെ വികസന സ്വപ്നത്തിന് പച്ചക്കൊടിയില്ല
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ തങ്ങൾക്കു പങ്കാളിത്തമില്ലെന്നാണ് ഇറാൻ പറഞ്ഞത്.അതേസമയം ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി ഈ മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്കെതിരെ നൂറ്റമ്പതിലേറെ ആക്രമണങ്ങൾ നടന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here