ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക

US returns looted antiquities

ജൂലൈയില്‍ യുഎസും ഇന്ത്യയും തമ്മിൽ സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനും, അനധികൃത വ്യാപാരം തടയുന്നതിനായും, കടത്തികൊണ്ട് പോയ പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും മോഷ്ടിച്ച 10 മില്യൺ ഡോളർ (84.47 കോടി രൂപ) വിലമതിക്കുന്ന 1400 പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകുന്നു.

ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഈയിടെ കണ്ടിരുന്ന വസ്തുക്കളും തിരികെ നൽകുന്ന പുരാവസ്തുക്കളിൽ ഉൾപ്പെടുന്നെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Also Read: വിജയിച്ച സ്ഥാനാര്‍ഥികളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിക്കും; മഹാരാഷ്ട്രയില്‍ കരുതലോടെ മഹാ വികാസ് അഘാഡി

പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടത് എന്ന് കരുതുന്ന മണലിൽ തീർത്ത നർത്തകിയുടെ ശില്പം, ഇത് 1980-ൽ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്നും കൊള്ളയടിച്ചതാണെന്ന് കരുതുന്നു. മധ്യ ഇന്ത്യയിൽ നിന്ന് ഈ പ്രതിമ ലണ്ടനിലേക്ക് കടത്തുകയും, മ്യൂസിയത്തിന്റെ രക്ഷാധികാരികളിൽ ഒരാൾക്ക് അനധികൃതമായി വിൽക്കുകയും ചെയ്തു ഇത് അദ്ദേഹം മ്യൂസിയത്തിന് സംഭാവന നൽകുകയും ചെയ്തു.

രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തിൽ നിന്ന് കൊള്ളയടിച്ച പച്ച-ചാര നിറത്തിലുള്ള കല്ലിൽ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയ ശില്‍പങ്ങളും ഇന്ത്യയിൽ എത്തിക്കുന്ന പുരാവസ്തുക്കളിൽ ഉൾപ്പെടുന്നു.

Also Read: അന്റാർട്ടിക്ക ഒരു നിബിഡവനമായിരുന്നു; തെളിവുകൾ കണ്ടെത്തി ​ഗവേഷകർ

കഴിഞ്ഞ സെപ്റ്റംബറിൽ വിവി​ധ ഇടങ്ങളിൽ നിന്നും മോഷ്ടിച്ച 297 പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് തിരികെ നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News