രാഹുൽ ഗാന്ധിയുടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,നിരീക്ഷിക്കുന്നു; യു.എസ്

രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇന്ത്യയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും യു.എസ്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഔദ്യോഗിക വക്താവ് വേദാന്ത് പട്ടേലാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഇക്കാര്യം അറിയിച്ചത്.

‘നിയമത്തോടെയും നിയമവാഴ്ചയോടുമുള്ള സമീപനം ജനാധിപത്യത്തിൽ വളരെ വലുതാണ്. രാഹുൽ ഗാന്ധിയുടെ കേസ് ഞങ്ങൾ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ അധികൃതരോട് സംസാരിക്കുമ്പോളെല്ലാം ജനാധിപത്യമര്യാദ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ എടുത്തുപറയും’, വേദാന്ത് പട്ടേൽ പറഞ്ഞു. സൗഹൃദമുള്ള രാജ്യങ്ങളിലെ പ്രതിപക്ഷ പാർട്ടിയുമായും യു.എസ് നല്ല ബന്ധം കാത്തുസൂക്ഷിക്കാറുണ്ടെന്നും വേദാന്ത് പറഞ്ഞു.

അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷം ശിക്ഷിച്ചതിനെ തുടന്നാണ് എം.പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയത്. ഇതോടെ ആറ് വര്‍ഷം രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്. രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതിയെ സമീപിക്കുന്നതിനായി സൂറത്ത് സിജെഎം കോടതി ശിക്ഷാവിധി 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News