അമേരിക്കയിലെ സ്വകാര്യ സ്കൂളിൽ വെടിവയ്പ്പ്, കുട്ടികളുൾപ്പെടെ 6 മരണം

യുഎസിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളുൾപ്പെടെ 6 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലേക്ക് മാറ്റി. ദി കവനന്റ് സ്കൂളിലാണ് വെടിവയ്പ്പ് നടന്നത്.

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. ഇയാളുടെ പക്കൽ രണ്ട് തോക്കുകളും ഒരു കൈത്തോക്കും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രീ സ്കൂൾ മുതലുള്ള 200 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News