കോട്ടുവായിട്ടതിനു ശേഷം വായ അടയ്ക്കാൻ കഴിയാത്തതിനാൽ ചികിത്സ തേടി സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ ജെന്ന സിന്റാര. തനിക്ക് വന്ന ജോ ഡിസ് ലൊക്കേഷനെ കുറിച്ച് ജെന്ന സിന്റാര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. കോട്ടുവായിട്ടതിനു ശേഷം വായ അടക്കാൻ കഴിയാതെ ആശുപത്രിയിലെത്തുന്നതും കൃത്യമായി സംസാരിക്കാൻ കഴിയാത്തതുമൊക്കെ ജെന്നയുടെ വീഡിയോയിലുണ്ട്.
കോട്ടുവായിട്ടതിനു പിന്നാലെ താടിയെല്ലിന്റെ സ്ഥാനംതെറ്റുകയായിരുന്നു. ചികിത്സയ്ക്കൊടുവിൽ ജെന്നയുടെ താടിയെല്ല് പഴയതുപോലെയാക്കി വീട്ടിലേക്ക് തിരിച്ചുവിടുകയും ചെയ്തു. മുഖത്തിനു ചുറ്റും ബാൻഡേജ് ചുറ്റിയ മറ്റൊരു വീഡിയോയും ഈ അമേരിക്കക്കാരി പങ്കുവെച്ചിട്ടുണ്ട്. ഇനിയും ഇതേപോലെ സംഭവിച്ചേക്കാമെന്നും ശ്രദ്ധിക്കണമെന്നും ജെന്നയോട് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
താടിയെല്ലിന്റെ കീഴ്ഭാഗത്തിന് സ്ഥാനചലനം സംഭവിക്കും. ഈ അവസ്ഥയുണ്ടായാൽ വിദഗ്ധസഹായം തേടിയിരിക്കണം. താടിയെല്ലിന്റെ ഭാഗം ചലിക്കുമ്പോഴുള്ള വേദന, വായ അടയ്ക്കാൻ കഴിയാതിരിക്കുക, സംസാരിക്കാൻ കഴിയാതിരിക്കുക, ഭക്ഷണം കഴിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവ ലക്ഷണങ്ങളാണ്. വായ സാധാരണത്തേക്കാൾ കൂടുതൽ തുറക്കുന്ന അവസരങ്ങളിലാണ് ഇത് കാണാറുള്ളത്. ഭക്ഷണം കഴിക്കുക, കോട്ടുവായിടുക, പല്ലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വായ തുറക്കുക തുടങ്ങിയ അവസരങ്ങളിൽ ഈ പ്രശ്‌നം നേരിട്ടേക്കാം.
ALSO READ: മുതലപ്പൊഴിയിൽ അപകടം തുടർക്കഥ: ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here