അമേരിക്കൻ സൈനികൻ നോർത്ത് കൊറിയയിലേക്ക് അതിക്രമിച്ചുകയറി; പ്രതിരോധത്തിലായി ബൈഡൻ

അമേരിക്കൻ സൈനികൻ നോർത്ത് കൊറിയയിലേക്ക് അതിക്രമിച്ചുകയറിയ വിഷയത്തിൽ ബൈഡൻ ഭരണകൂടം പ്രതിരോധത്തിൽ. ദക്ഷിണ കൊറിയയിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങേണ്ട സൈനികൻ ഉത്തര കൊറിയയിൽ എത്തിയത് സർക്കാരിൻറെ ശ്രദ്ധക്കുറവ് കൊണ്ടാണെന്ന വിമർശനം കടുക്കുകയാണ്. സ്വന്തം സൈനികനെ വിട്ടുകിട്ടാൻ നോർത്ത് കൊറിയയുമായി സമവായത്തിൽ എത്തേണ്ടത് എങ്ങനെയാണെന്ന കാര്യത്തിലും അമേരിക്കൻ ഭരണകൂടത്തിന് വ്യക്തതയായിട്ടില്ല.

ALSO READ: ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകം, മൗനം മനുഷ്യത്വമില്ലായ്മയുടെ പ്രതിബിംബമാകുന്നു; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് ദേശീയ നേതാക്കൾ

2021ൽ അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായി മാറിയ ട്രാവിസ് ടി കിങ് എന്നയാൾ പിറ്റേ വർഷമാണ് ദക്ഷിണ കൊറിയയിൽ സൈനികസേവനത്തിനായി നിയോഗിക്കപ്പെട്ടത്. കൊറിയയിലെ സൈനിക സേവനത്തിനിടെ പ്രാദേശികമായി ചില അടിപിടി കേസുകളിലും പോലീസ് വാഹനം നശിപ്പിച്ച കേസിലും പ്രതിയായതോടെ അമേരിക്കൻ സൈനികനെ ജയിലിൽ അടക്കേണ്ട അവസ്ഥയിൽ എത്തിയിരുന്നു സൗത്ത് കൊറിയൻ ഭരണകൂടം.

ALSO READ: ഉമ്മൻചാണ്ടിയെ കാണാൻ വൻ ജനക്കൂട്ടം; ഇനിയും തിരുനക്കരയെത്താതെ ഭൗതികശരീരം

സേവന കാലാവധി പൂർത്തിയാക്കി അമേരിക്കയിലേക്ക് മടക്കിയയക്കാൻ സൈനികവ്യൂഹം വിമാനത്താവളത്തിൽ എത്തിച്ചതിന് ശേഷം അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു ട്രാവിസ് കിങ്. കൊറിയൻ അതിർത്തിയിലെ യുദ്ധവിരുദ്ധ മേഖലയിലേക്ക് ദക്ഷിണ കൊറിയ നടത്തുന്ന ടൂർ പരിപാടിയുടെ ഭാഗമായ കിങ് മന:പൂർവ്വം നോർത്ത് കൊറിയയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. അമേരിക്കൻ സൈനികന്റെ ഇത്തരമൊരു നിയമവിരുദ്ധ പ്രവൃത്തിയുടെ ഉദ്ദേശം വ്യക്തമായിട്ടില്ലെങ്കിലും നോർത്ത് കൊറിയൻ പോലീസിന്റെ കസ്റ്റഡിയിലാണ് കിംഗ് എന്നാണ് സൂചന.

ALSO READ: സംസ്കാരച്ചടങ്ങുകൾക്ക് രാഹുൽ ഗാന്ധിയും സ്റ്റാലിനുമെത്തും, കേരള, ഗോവ, പശ്ചിമബംഗാൾ ഗവർണർമാരുമെത്തും

സൗത്ത് കൊറിയയിലെ സൈനിക ചുമതലയ്ക്കിടയിൽ നിരവധി കേസുകളിൽ പ്രതിയായി മാറിയ അമേരിക്കൻ സൈനികൻ കൊറിയൻ അതിർത്തി അതിക്രമിച്ചുകിടന്ന സംഭവത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനം കടുക്കുകയാണ്. അമേരിക്കയിലേക്ക് വിമാനം കയറേണ്ട സ്വന്തം സൈനിക ഉദ്യോഗസ്ഥൻ സൈനികവ്യൂഹത്തിന്റെ കണ്ണുവെട്ടിച്ച് കൊറിയൻ അതിർത്തി വരെ എത്തിയത് എങ്ങനെയാണെന്ന് സൗത്ത് കൊറിയക്കും അമേരിക്കയ്ക്കും ഇതുവരെയും വ്യക്തത വന്നിട്ടില്ല.

ALSO READ: ‘എവിടെയായിരുന്നാലും അപ്പ എന്റെ ഹൃദയത്തിലുണ്ടാവും’; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് അച്ചു ഉമ്മന്‍

സ്വന്തം സൈനികനെ വിട്ടുകിട്ടാൻ വേണ്ടി നോർത്ത് കൊറിയയോട് എങ്ങനെ സമവായം സൃഷ്ടിച്ചെടുക്കണം എന്ന കാര്യത്തിലും ബൈഡൻ ഭരണകൂടത്തിൻ്റെ വ്യക്തതക്കുറവ് തുടരുകയാണ്. അമേരിക്കയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽപ്പോലും വിഷയം ചർച്ചയാകാൻ സാധ്യതകൾ ഏറെയാണ്. ഗൂഢാലോചന അടക്കമുള്ള ആരോപണങ്ങൾ ഉയർന്നുവന്നാൽ പോലും പ്രതിരോധിക്കാൻ കഴിയില്ലെന്ന പരാജയഭീതിയിൽ തുടരുകയാണ് അമേരിക്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News