‘വംശഹത്യാ സെക്രട്ടറി’ക്ക് ശേഷം ഇതാ ‘ക്രിമിനല്‍’ വിളി; ബ്ലിങ്കനോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ തൂക്കിയെടുത്ത് കൊണ്ടുപോയി

antony-blinken-press-meet-gaza

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ അവസാന വാർത്താ സമ്മേളനത്തിലും പ്രതിഷേധ സ്വരമുയർന്നു. അദ്ദേഹത്തെ ക്രിമിനൽ എന്നുവിളിച്ച് മാധ്യമപ്രവർത്തകനാണ് രംഗത്തെത്തിയത്. ഇദ്ദേഹത്തെ അതേ വേദിയിൽ നിന്ന് പൊലീസ് തൂക്കിയെടുത്ത് കൊണ്ടുപോയി.

ഗാസയിലെ ഇസ്രായേല്‍ നരമേധത്തിൽ അദ്ദേഹം എടുത്ത വിവാദ തീരുമാനങ്ങളാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതീക്ഷിച്ച വിടവാങ്ങല്‍ മോശം അനുഭവമായി മാറുകയായിരുന്നു. ഗാസ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ വാക് പ്രഹരമാണ് ബ്ലിങ്കന് ഏറ്റത്.

Read Also: ഒടുവിൽ സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം

ഗാസയിലെ 15 മാസത്തെ യുദ്ധത്തില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനങ്ങളെയും നയങ്ങളെയും ന്യായീകരിക്കുന്നതിനിടെ സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ സാം ഹുസൈനിയാണ് ബ്ലിങ്കനെതിരെ രംഗത്തെത്തിയത്. ‘ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുതല്‍ ഐസിജെ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) വരെയുള്ള എല്ലാവരും ഇസ്രയേല്‍ വംശഹത്യയും ഉന്മൂലനവും നടത്തുകയാണെന്ന് പറയുന്നു, നിങ്ങള്‍ എന്നോട് ഈ പ്രക്രിയയെ ബഹുമാനിക്കാന്‍ പറയുകയാണോ?’ ഹുസൈനി ചോദിച്ചു. ഇരുവരും വാക്കാൽ ഏറ്റുമുട്ടി. ഹുസൈനി നിശബ്ദനായി ഇരിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് അദ്ദേഹത്തെ ബലമായി പിടിച്ചുയർത്തി തൂക്കിയെടുത്ത് കൊണ്ടുപോകുകയായിരുന്നു. മുറിയില്‍ നിന്ന് പുറത്തുകടക്കുന്നതിന് തൊട്ടുമുമ്പ്, ബ്ലിങ്കനെ നോക്കി ‘കുറ്റവാളീ! നിങ്ങള്‍ എന്തുകൊണ്ട് ഹേഗില്‍ ഇല്ല!?’ എന്ന് ചോദിച്ചു. ഇതിനെയാണോ നിങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News