ഹൃദയാഘാതം മൂലം മരിച്ചെന്ന് സ്ഥിരീകരണം; രണ്ട് മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി പതിനാറുകാരന്‍

ഹൃദയാഘാതം മൂലം മരിച്ചെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ച പതിനാറുകാരന്‍ രണ്ട് മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം നടന്നത്. സമി ബര്‍ക്കോ എന്ന കൗമാരക്കാരനാണ് ആശുപത്രി അധികൃതരേയും ബന്ധുക്കളേയും ഞെട്ടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

റോക്ക് ക്ലൈംബിംഗിനിടെ സമി ബര്‍ക്കോയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് ബര്‍ക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് തുടര്‍ച്ചയായി സിപിആര്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബര്‍ക്കോ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഈ വിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തുകയും മകന്റെ സംസ്‌കാര ചടങ്ങിനുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു.

മകന് വിട ചൊല്ലാന്‍ സമീപത്തേക്ക് ചെന്നപ്പോഴാണ് ബര്‍ക്കോയുടെ ശരീരം അനങ്ങുന്നതായി പിതാവ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ട ആശുപത്രി ജീവനക്കാരും ഞെട്ടി. തങ്ങള്‍ക്ക് ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും മരിച്ചെന്നു സ്ഥിരീകരിച്ച് അഞ്ചു മിനിറ്റിനു ശേഷം ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് അപൂര്‍വമാണെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News