അര മണിക്കൂറിനുള്ളില്‍ ലോകത്ത് എവിടെയുമുള്ള ലക്ഷ്യം തകര്‍ക്കാം; ട്രംപിന്റെ വിജയ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈപര്‍ സോണിക് മിസൈല്‍ പരീക്ഷിച്ച് അമേരിക്ക

us-hyper-sonic-missile-test

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ ലീഡിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തുന്നതിന് തൊട്ടുമുമ്പ് അമേരിക്ക ഹൈപര്‍ സോണിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. മിനിറ്റ്മാന്‍ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ആണ് യുഎസ് പ്രതിരോധ സേന പരീക്ഷിച്ചത്. പസഫിക് സമുദ്രത്തിന് കുറുകെ 4,000 മൈലിലധികം ഇത് സഞ്ചരിച്ചു.

കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നായിരുന്നു വിക്ഷേപണം. വടക്കന്‍ പസഫിക്കിലെ ക്വാജലിന്‍ അറ്റോളിന്റെ ദിശയില്‍  മണിക്കൂറില്‍ 15,000 മൈല്‍ വേഗതയിലാണ് സഞ്ചരിച്ചത്. 30 മിനിറ്റിനുള്ളില്‍ യുഎസ് സൈന്യത്തിന് ലോകത്തെവിടെയുമുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് മിനിറ്റ്മാന്‍ III തെളിയിച്ചു.

Read Also: അമേരിക്കയിൽ ഇനി ട്രംപ് യുഗം; ഞെട്ടലിൽ ഡെമോക്രാറ്റുകൾ

‘യുഎസ് സേനയുടെ അണവായുധ സന്നദ്ധത’ ലോകത്തിന് പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വിക്ഷേപണമെന്നും പതിവ് അഭ്യാസങ്ങളുടെ ഭാഗമായി പരീക്ഷണം നേരത്തേ ആസൂത്രണം ചെയ്തിരുന്നതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. റഷ്യ- ഉക്രൈന്‍ യുദ്ധം, ഉത്തര കൊറിയയുടെ ആണവായുധ ഭീഷണി, പലസ്തീനിലെ ഇസ്രയേലിന്റെ ആക്രമണം, ഇറാന്റെ ഭീഷണി എന്നിവക്കിടയിലാണ് അമേരിക്കയുടെ പരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News