ഇസ്രയേലിന്‌ കവചമൊരുക്കാന്‍ നൂതന മിസൈല്‍ പ്രതിരോധ സംവിധാനം അയയ്‌ക്കാനൊരുങ്ങി യുഎസ്‌

thaad

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്‌ വീണ്ടും ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക. കവചമൊരുക്കാന്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ്‌ മിസൈല്‍വേധ സംവിധാനമാണ്‌ പെന്റഗണ്‍ സഖ്യകക്ഷിയായ ഇസ്രയേലിന്‌ നല്‍കുന്നത്‌. ഇത്‌ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സൈനികരെയും അയയ്‌ക്കുന്നുണ്ട്‌.

Also Read: ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ; ആംബുലൻസുകൾക്ക് നേരെ അടക്കം ആക്രമണം

പ്രസിഡന്റ്‌ ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിന്‍ ഇതിന്‌ അംഗീകാരം നല്‍കി. താഡ്‌ എന്നറിയപ്പെടുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ്‌ നല്‍കുന്നത്‌. ഈയടുത്ത്‌ ഇറാന്‍ ഇസ്രയേലിന്‌ നേരെ മിസൈല്‍ ആക്രമണം നടത്തിയത്‌ ചൂണ്ടിക്കാട്ടിയാണ്‌ പെന്റഗണിന്റെ സഹായം.

ഒക്ടോബര്‍ ഒന്നിനും ഏപ്രില്‍ 13നും ഇറാന്‍ ആക്രമണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News