കൊവിഡ് മൂലം മെല്ലെപ്പോക്കിലായ വിസ നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാൻ യു.എസ്. വിദ്യാർത്ഥികളുടെയും ഐ.ടി പ്രൊഫഷനലുകളുടെയും വിസകൾ വേഗത്തിൽ പതിച്ചുനൽകുമെന്ന് കോൺസുലേറ്റ് അധികാരികൾ അറിയിച്ചു.
അമേരിക്കയിലെ ടെക്ക് കമ്പനികൾ ഇന്ത്യൻ ഉദ്യോഗാർത്ഥികളെ സ്വീകരിക്കുന്ന വിസകളാണ് H1B വിസകൾ. കൊവിഡ് കാരണം ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖങ്ങളും മറ്റും വൈകിയിരുന്നു. ഇവരെ കൂടാതെ യു.എസിൽ വിദ്യാഭ്യാസത്തിനായി കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെയും ഈ വൈകൽ ബാധിച്ചിരുന്നു. ഇതോടെ ഒരുപാട് അപ്ലിക്കേഷനുകൾ കോൺസുലേറ്റുകളിൽ കെട്ടിക്കിടക്കുകയാണ്. ഇതാണ് വിസ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്.
വിസ നടപടിക്രമങ്ങൾ വേഗത്തിലാകുന്നതോടെ ഉദ്യോഗാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും നീണ്ട കാത്തിരിപ്പിന് വിരാമമാകും. കൊവിഡ് ഭീതി ഒഴിഞ്ഞതും ടെക്ക് കമ്പനികൾ മികച്ച ഉദ്യോഗാർത്ഥികളെ തേടുന്നതും വിസ നടപടിക്രമങ്ങൾക് വേഗം കൂട്ടാൻ കാരണമായെന്നുമാണ് റിപ്പോർട്ടുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here