യെമനിൽ യുഎസ്-യുകെ സഖ്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

YEMEN

യെമനിലെ തുറമുഖ നഗരമായ ഹൊദൈദയിൽ യുഎസ്-യുകെ സഖ്യത്തിൻ്റെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇരുവരുടെയും നേതൃത്വത്തിൽ രണ്ട് ആക്രമണങ്ങൾ നടന്നതായി ഹൂതി നേതൃത്വം നൽകുന്ന മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റാസ്‌ ഇസയെന്ന പ്രദേശത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. പ്രദേശത്ത് ഉഗ്ര സ്‌ഫോടനങ്ങൾ നടന്നതിന്റെ ശബ്ദം കേട്ടതായി ഹൊദൈദയിൽ താമസിക്കുന്ന ചിലർ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.അതേസമയം ഈ വിഷയത്തിൽ യുഎസൊ യുകെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടെന്നുള്ള യാതൊരു വിവരങ്ങളും പുറത്ത് വന്നിട്ടില്ല.

തലസ്ഥാനമായ സനയിലും വടക്കൻ നഗരമായ സാദയിലും ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഭൂഗർഭ ആയുധ സംഭരണികൾക്ക് നേരെ തങ്ങളുടെ സൈന്യം വ്യോമാക്രമണം നടത്തിയതായി വ്യാഴാഴ്ച യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇതിനെതിരെ
ശക്തമായ രീതിയിൽ പ്രതികരിക്കുമെന്ന് ഹൂതി സംഘവും പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News