യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമനില്‍ സംയുക്ത ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്നത്.

Also read:തൃശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്

നടപടി തുടരുമെന്ന് ക‍ഴിഞ്ഞ ദിവസം പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്‍റെ ഗാസ അധിനിവേശത്തിനെതിരെ ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ഇടപെടലാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അതിനിടെ അമേരിക്ക തങ്ങളുടെ പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണെന്ന് ഇറാഖും സിറിയയും മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News