യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ പ്രധാന ഭൂഗർഭ ആയുധ സംഭരണ കേന്ദ്രങ്ങളിൽ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി അമേരിക്ക. ബുധനാഴ്ച വൈകിട്ടായിരുന്നു ആക്രമണം. യെമനിൽ ആദ്യമായാണ് ഈ നൂതന വിമാനങ്ങൾ ഉപയോഗിക്കുന്നത്.
Also Read: ഇന്ത്യ-കാനഡ ബന്ധം വഷളായതിന് ഉത്തരവാദി കനേഡിയൻ പ്രധാനമന്ത്രി; ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം
ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിട്ട അഞ്ച് ഹൂതി ആയുധ സംഭരണ കേന്ദ്രങ്ങൾ തകർന്നതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ചെങ്കടലിലും ഏദൻ ഉൾക്കടലിലും പ്രവർത്തിക്കുന്ന സിവിലിയൻ, സൈനിക കപ്പലുകളെ ഭീഷണിപ്പെടുത്താൻ ഹൂതികൾ ഉപയോഗിച്ചിരുന്ന ആധുനിക, പരമ്പരാഗത ആയുധങ്ങൾ ഈ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. പ്രസിഡൻ്റ് ജോ ബൈഡൻ്റെ നിർദേശപ്രകാരമാണ് ആക്രമണങ്ങൾക്ക് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ചാര ശേഷികൾക്കും കനത്ത പേ ലോഡിനും പേരുകേട്ടതാണ് ബി-2 സ്പിരിറ്റ് ബോംബർ. യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് വളരെ വലിയ തോതിലുള്ള ആയുധക്കോപ്പുകൾ പ്രയോഗിക്കാൻ പ്രാപ്തമാണ്. ആഴത്തിൽ ഉറപ്പിച്ചതോ സൂക്ഷ്മമായി മറഞ്ഞിരിക്കുന്നതോ ആയ ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള കഴിവുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here