ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പലസ്തീനിന് ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗത്വം നല്‍കാനുള്ള പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. സംഘടനയുടെ സുരക്ഷാ സമിതി മുന്നോട്ടുവച്ച കരടുപ്രമേയമാണ് യുഎസ് എതിര്‍ത്തത്. യുഎന്‍ പൊതുസഭയില്‍ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമാ് പലസ്തീനിപ്പോള്‍.
ALSO READ: തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി; കെ എസ് യു ജില്ലാ പ്രസിഡന്റിന് മര്‍ദ്ദനം
പലസതീന് അനുകൂലമായാണ് സുരക്ഷാ സമിതിയിലെ 12 രാജ്യങ്ങളും വോട്ടു ചെയ്തത്. 15 അംഗങ്ങളുള്ള സമിതിയിലെ മറ്റ് അംഗങ്ങളായ സ്വിറ്റ്‌സര്‍ലന്റ്, യുകെ എന്നിവ വോട്ടിംഗില്‍ പങ്കെടുത്തില്ല.
വീറ്റോ ഇല്ലാത്ത 193 അംഗ ജനറല്‍ അസംബ്ലി പലസ്തീന്‍ ഐക്യരാഷ്ട്രസഭയുടെ 194-ാം അംഗമാകുന്നത് അംഗീകരിക്കാന്‍ പ്രമേയം ശുപാര്‍ശ ചെയ്യുമായിരുന്നു. 140-ഓളം രാജ്യങ്ങള്‍ ഇതിനകം പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്, അതിനാല്‍ അതിന്റെ പ്രവേശനം അംഗീകരിക്കപ്പെടുമായിരുന്നു. പൂര്‍ണ അംഗത്വം തേടി ഇത രണ്ടാം തവണയാണ് പലസ്തീന്‍ ശ്രമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here