ആദ്യത്തെ ഇന്ത്യന്‍- അമേരിക്കന്‍ സെക്കന്‍ഡ് ലേഡിയായി ഉഷ വാന്‍സ്. യുഎസിന്റെ 50-ാം വൈസ് പ്രസിഡന്റായി ഭര്‍ത്താവ് ജെഡി വാന്‍സ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ഈ ചരിത്ര നേട്ടം. ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ മകള്‍ മിറബെല്‍ റോസിനെയും പിടിച്ച് ആയിരുന്നു അവർ എത്തിയത്. ഉഷയുടെ കൈയിലെ ബൈബിളിൽ ഇടതുകൈ കൈവച്ചാണ് വാന്‍സ് വലതുകൈ ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്തത്.
ഉഷ വാന്‍സ് ഭര്‍ത്താവിനേക്കാള്‍ മിടുക്കിയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കാവനോയാണ് വാൻസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായിരുന്നു വാന്‍സിൻ്റെ സത്യപ്രതിജ്ഞ. വാന്‍സ് ദമ്പതികൾ വേദിയിലേക്ക് വരുന്നതിന് മുമ്പ്, സൈനിക ഉദ്യോഗസ്ഥര്‍ അവരുടെ കുട്ടികളെ വേദിയിലേക്ക് കൊണ്ടുവന്നു. ഇവാന്‍ ബ്ലെയ്ന്‍ (7), വിവേക് (4), മിറബെല്‍ റോസ് (3) എന്നിവരാണ് മക്കൾ.
ആണ്‍കുട്ടികള്‍ ഫോര്‍മല്‍ സ്യൂട്ടുകള്‍ ധരിച്ചിരുന്നു. ഉഷ വാന്‍സ് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. ജെഡി വാന്‍സിന്റെ അമ്മ ബെവര്‍ലി ഐക്കിന്‍സും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള തെലുങ്ക് കുടിയേറ്റക്കാരായ എയ്റോസ്പേസ് എഞ്ചിനീയറായ രാധാകൃഷ്ണ ചിലുകുരിയുടെയും ലക്ഷ്മി ചിലുകുരിയുടെയും മകളാണ് ഉഷ വാന്‍സ്. യേല്‍ സര്‍വകലാശാലയില്‍ നിയമം പഠിക്കുന്നതിനിടെയാണ് ജെഡി വാന്‍സും ഉഷയും അടുപ്പത്തിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here