ഫെബ്രുവരിയിലേക്കുള്ള യുഎസ് വിസ ബുള്ളറ്റിന്‍ പുറത്തിറക്കി; ഇബി വിസകളില്‍ ഇന്ത്യക്കാര്‍ക്ക് നേട്ടം, ഗ്രീന്‍ കാര്‍ഡില്‍ നിരാശ

us-visa-eb

ഫെബ്രുവരിയിലേക്കുള്ള വിസ ബുള്ളറ്റിന്‍ യുഎസ് വിദേേശകാര്യ വകുപ്പ് പുറത്തിറക്കി. ഈ വർഷത്തെ രണ്ടാമത്തെ അപ്ഡേറ്റാണിത്. നിരവധി തൊഴില്‍ അധിഷ്ഠിത (ഇബി) വിസ വിഭാഗങ്ങളില്‍ ഗണ്യമായ പുരോഗതിയാണ് ബുള്ളറ്റിൻ കാണിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്. ഗ്രീന്‍ കാര്‍ഡ് തേടുന്ന കുടിയേറ്റക്കാര്‍ക്ക് വിസ ബുള്ളറ്റിന്‍ പ്രധാനമാണ്. ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ക്രമീകരിക്കാനുള്ള സമയപരിധിയും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അടിസ്ഥാനമാക്കിയ യോഗ്യതയും സംബന്ധിച്ച സുപ്രധാന വിവരമാണിത് നല്‍കുന്നത്.

ഇബി-2: ഉന്നത ബിരുദം നേടിയ പ്രൊഫഷണലുകളും സവിശേഷ പ്രതിഭയുള്ള വ്യക്തികളും ഉള്‍പ്പെടുന്ന ഇബി-2-നുള്ള അന്തിമ നടപടി തീയതി 2012 ഒക്ടോബര്‍ 1 മുതല്‍ 2012 ഒക്ടോബര്‍ 15 വരെ എന്ന അടിസ്ഥാന കാലാവധിയിലേക്ക് നീട്ടി. 2013 ജനുവരി 1 എന്ന അടിസ്ഥാന ഫയലിങ് തീയതിയില്‍ മാറ്റമില്ല.

Read Also: ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ അണക്കാൻ വെള്ളം മാത്രമല്ല; വിതറുന്നത് പിങ്ക് പൊടിയും

ഇബി-3, മറ്റ് തൊഴിലാളികൾ: 2012 ഡിസംബര്‍ 1 മുതല്‍ 2012 ഡിസംബര്‍ 15 എന്ന അടിസ്ഥാന തീയതിയാണ് ഇവയ്ക്കുള്ളത്. അതേസമയം അവരുടെ ഫയലിങ് തീയതികളില്‍ മാറ്റമില്ല.

ഫാമിലി വിഭാഗങ്ങള്‍

കഴിഞ്ഞ മാസത്തെ പ്രഖ്യാപനങ്ങളില്‍ നിന്ന് കുടുംബാധിഷ്ഠിത വിസ വിഭാഗങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഈ വിഭാഗങ്ങളിലുടനീളം ഫയല്‍ ചെയ്യുന്നതിനുള്ള അന്തിമ നടപടി തീയതികൾ എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ഒരുപോലെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News