‘ഗാസയില്‍ വേണ്ട, അത് നല്ലതിനല്ല’; ഇസ്രയേലിന് മുന്നറിയിപ്പുമായി യുഎസ്

ഗാസയെ വീണ്ടും കൈപ്പിടിയിലൊതുക്കാനുള്ള ഇസ്രയേലിന്റെ ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. ഗാസയിലെ സുരക്ഷാ ചുമതലയുടെ മുഴുവന്‍ ഉത്തരവാദിത്വവും ടെല്‍ അവിവ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന പുറത്തുവന്നത്. യുദ്ധം അവസാനിച്ചതിന് ശേഷം അനിശ്ചിത കാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ധ്വനിയാണ് നെതന്യാഹുവിന്റെ വാക്കിലുണ്ടായിരുന്നത്. ഇതിനെതിരെയാണ് യുഎസ് രംഗത്തെത്തിയത്.

ALSO READ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി നോട്ടീസ് ലഭിച്ചിട്ടില്ല; എം എം വർഗീസ്

ഇസ്രയേല്‍ സേന ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത് നല്ല തീരുമാനമാണെന്ന് യുഎസ് വിശ്വസിക്കുന്നില്ല. അത് ഇസ്രയേലിനും നല്ലതല്ല. മാത്രമല്ല ഇസ്രയേലി ജനതയ്ക്കും അത് നല്ലതല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.

ALSO READ: നിതീഷ് കുമാറിന്റെ പരാമര്‍ശം; ക്യാമറയ്ക്ക് മുന്നില്‍ കരച്ചിലുമായി ബിജെപി എംഎല്‍സി

ഒരു മാസത്തിനുള്ളില്‍, ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 25,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News