ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആഫ്രോ മുടിയുള്ള സ്ത്രീ എന്ന് അറിയപ്പെടുന്നത് എവിൻ ഡുഗാസ് ഒരു ലൂസിയാനെയാണ്. 2010 ലാണ് ഇവര്‍ ആദ്യമായി ഈ റെക്കോർഡ് നേടിയെടുത്തത് . 9.84 ഇഞ്ച് ഉയരവും 10.4 ഇഞ്ച് വീതിയും 5.14 അടി വ്യാസവുമാണ് എവിന്‍റെ മുടിക്കുള്ളത്. ഇപ്പോൾ രണ്ടാം തവണയാണ് എവിന്‍ റെക്കോർഡ് തകർക്കുന്നത്.
4 അടി 4 ഇഞ്ച് ആണ് ആഫ്രയുടെ ചുളിവുകൾ. “പ്രകൃതിദത്തമായ രീതിയിൽ ഞാൻ ഒരു ആഫ്രോ വളർത്താൻ തീരുമാനിച്ചിട്ടില്ല ” ഇതായിരുന്നു എവിൻ ജുഗാസിന്റെ വാക്കുകൾ. മുടി ആഫ്രോ സ്റ്റൈലിൽ ആക്കണം എന്ന് താൻ കരുതിയതല്ലെന്നും ഇത് സംഭവിച്ചതാണെന്നും അവർ പറയുന്നു. എന്നാൽ താൻ തന്റെ മുടിയെ വളരെ നന്നായി തന്നെയാണ് സംരഷിക്കുന്നത്.
മുൻപ് മുടിയിൽ പലതരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുകയും മുടിയിൽ അമിതമായാൽ ഹീറ്റ് ഉപയോഗിച്ച് സ്ട്രെയ്റ്റനിംഗ് ചെയുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം തനിക്ക് കാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ വരുത്തുമെന്ന് അറിഞ്ഞതിന്ന്ശേഷം , ചൂടാക്കിയ എണ്ണയാണ് മുടിക്ക് വേണ്ടി ഉപയോഗിക്കുന്നത്.
അതുകൊണ്ടാണ് മുടി ആരോഗ്യത്തോടെ വളരുന്നതെന്നും എവിൻ പങ്കുവെച്ചു . എന്നാലും ചിലർ പലരീതിയിലാണ് തന്റെ അഫ്രൊയെ കാണുന്നത്. ചിലർ ഭയത്തോടെ,മറ്റുചിലർ കൗതുകത്തോടെയുമാണ് നോക്കികാണുന്നതെന്നും എവിൻ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here