അമേരിക്കയിൽ സഹായത്തിന് വിളിച്ച പൊലീസിന്റെ വെടിയേറ്റ് യുവതി മരിച്ചു

കാമുകൻ തന്നെ ആക്രമിക്കുന്നെന്ന പരാതിയുമായി പൊലീസിനെ വിളിച്ച കറുത്തവംശജ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ലൊസ്‌ ആഞ്ചലസിലാണ് സംഭവം. നിയാനി ഫിൻലേസൺ എന്ന ഇരുപത്തേഴുകാരിയാണ് സഹായത്തിനായി പൊലീസിനെ വിളിച്ചത്.

ALSO READ: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാരിന്റെ ക്രിസ്‌മസ്-പുതുവത്സര സമ്മാനം

എന്നാൽ വീട്ടിലെത്തിയ പൊലീസ് കണ്ടത് കത്തിയുമായി യുവാവിനെ ആക്രമിക്കാൻ നിൽക്കുന്ന സ്ത്രീയെയാണ്‌. ഒമ്പത് വയസുള്ള മകളെ തള്ളി താഴെയിട്ടെന്ന്‌ ആരോപിച്ച്‌ യുവാവിനെ കുത്താൻ തുടങ്ങിയ നിയാനിയെ പൊലീസ്‌ വെടിവയ്ക്കുകയായിരുന്നു. എന്നാൽ ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഈ മാസം ആദ്യമായിരുന്നു സംഭവം നടന്നത്.

ALSO READ: ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത് കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News