വീട്ടിൽ അതിക്രമിച്ചു കയറിയ കൗമാരക്കാനെ നേരിട്ട് 87 കാരി; ഒടുവിൽ വിശപ്പകറ്റാൻ ഭക്ഷണവും

വീട്ടിൽ അതിക്രമിച്ചു കയറിയ കൗമാരക്കാനെ ധീരമായി നേരിട്ട് 87 കാരി. കൂടാതെ അയാളുടെ വിശപ്പ് മാറ്റാൻ ഭക്ഷണവും നൽകി. യുഎസിലാണ് സംഭവം. ജൂലൈ 26 ന് പുലർച്ചെ 2 മണിയോടെ 87 കാരിയായ മാർജോറി പെർകിൻസ് ആണ് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ സാഹസികമായി നേരിട്ടത് .

also read:ദേശീയ പാതാ വികസനം: മുഖ്യമന്ത്രി ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

കത്തിയുമായി നിൽക്കുന്ന യുവാവിനെ തിരിച്ച് ആക്രമിക്കാനായി മാർജോറി സ്രെമിച്ചെങ്കിലും ഇയാളുടെ അടിയേറ്റു.സഹായത്തിനായി നിലവിളിച്ചെങ്കിലും വീട്ടിലോ പരിസരത്തോ മറ്റാരും ഉണ്ടായിരുന്നില്ല. എന്നാൽ കസേര ഉപയോഗിച്ച് ആക്രമണത്തെ തടുക്കുകയും യുവാവിനെ ചവിട്ടുകയും ചെയ്തു കൊണ്ട് മാർജോറിയും തിരിച്ചടിച്ചു.

also read: ‘ഇന്ത്യ എന്ന പേര് ഉപയോഗിക്കരുത്’, പ്രതിപക്ഷ സഖ്യത്തിനെതിരെ അഡ്വക്കേറ്റ്  വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ഒടുവിൽ ക്ഷീണിതനായി അടുക്കളയിലേക്ക് പോയ അക്രമിക്ക് കഴിക്കാൻ പീനട്ട് ബട്ടറും ഹണിയും പ്രോട്ടീൻ ഷേക്കും മാർജോറി നൽകി. ഇയാൾ ഇത് കഴിക്കുന്നതിനിടയിൽ മാർജോറി ഇയാളുടെ ഫോൺ പിടിച്ചെടുത്ത് കഴിയുന്നത്ര വേഗത്തിൽ പൊലിസിന്റെ നമ്പറിൽ വിളിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് അക്രമി അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു . എന്നാൽ ഉദ്യോഗസ്ഥർ പോലീസ് നായയുടെ സഹായത്തോടെ അവനെ പിന്തുടരുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കവർച്ച, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി തടങ്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News