മൂന്നു വയസുള്ള പലസ്തീനിയന്‍ കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത; പ്രതികരിച്ച് ജോ ബൈഡന്‍

പലസ്തീനിയന്‍ – അമേരിക്കന്‍ കുട്ടിയെ ടെക്‌സസിലെ നീന്തല്‍ കുളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത. ഇക്കഴിഞ്ഞ മെയിലായിരുന്നു സംഭവം. യുവതിക്കെതിരെ കൊലപാതകുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ALSO READ:  യുകെ തെരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ‘പ്രകടനപത്രിക’യുമായി ബ്രിട്ടീഷ് ഹിന്ദുക്കള്‍

ദല്ലാസിന് സമീപമുള്ള നഗരപ്രാന്തത്തിലെ അപ്പാര്‍ട്ട്‌മെന്റ് നീന്തല്‍ കുളത്തിലാണ് കുട്ടിയെ മുക്കിക്കൊല്ലാന്‍ 42കാരിയായ എലിസബത്ത് വുള്‍ഫ് ശ്രമിച്ചത്. കുളത്തിന് സമീപം ബുര്‍ഖ ധരിച്ച ഒരു സ്ത്രീ അവരുടെ 6 വയസുകാരന്‍ മകനും മൂന്നു വയസുകാരി മകളും ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ എലിസബത്ത് ആണ്‍കുട്ടിയെ തട്ടിയെടുത്ത് പിന്നീട് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പിടിച്ച് കുളത്തിലിറക്കി മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

ALSO READ: അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല; വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു

മൂന്നു വയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരത ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ താന്‍ അസ്വസ്ഥനാണെന്നും ഒരു കുട്ടിക്കും നേരെ ഇത്തരം അതിക്രമം ഉണ്ടാകരുതെന്നും ജോ ബൈഡന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News