യുഎസിൽ പതിനെട്ട് വയസുകാരനായ മകന് അധ്യാപികയുമായി ലൈംഗിക ബന്ധം; കൈയ്യോടെ പൊക്കി അമ്മ

പതിനെട്ട് വയസുകാരനായ മകനുമായി ലൈംഗിക ബന്ധം. അധ്യാപികയെ കുരുക്കി കൗമാരക്കാരന്റെ അമ്മ. യുഎസിലെ നോർത്ത് കാരോലൈനയിലാണ് സംഭവം. റഗ്ബി പരിശീലനത്തിന് പൊയ്ക്കൊണ്ടിരുന്ന മകൻ സ്ഥിരമായി ഇവിടേക്ക് എത്തുന്നില്ല എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് 26 കാരിയായ അധ്യാപികയെയും 18 കാരനെയും ഒരു പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നും അമ്മ പിടികൂടിയത്.

ALSO READ: ഭക്ഷണം സമയത്ത് കഴിക്കാത്തവരാണോ നിങ്ങള്‍ ? എങ്കില്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും

മകന്റെ ഫോണിൽ ലൈഫ് 360 എന്ന ട്രാക്കിങ് ആപ് ഇൻസ്റ്റാൾ ചെയ്താണ് 18 കാരൻ എവിടെക്കാണ് പോകുന്നതെന്ന് അമ്മ കണ്ടെത്തിയത്. സ്‌കൂളിൽ വച്ചുള്ള ഇരുവരുടെയും അടുപ്പം ലൈംഗിക ബന്ധത്തിലേക്ക് എത്തിക്കുകയായിരുന്നെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിൽ അഞ്ച് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. അതേസമയം ജയിലിലേക്ക് മാറ്റിയ അധ്യാപികയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

ALSO READ: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News