തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച് ഊബര്‍ ഡ്രൈവറെ വെടിവച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഡാനിയല്‍ പീദ്ര ഗാര്‍ഷ്യ(53) എന്ന ഊബര്‍ ഡ്രൈവറാണ് കൊലപ്പെട്ടത്. സംഭവത്തില്‍ കെന്റക്കിയിലെ ടോംപ്കിന്‍സ്‌വില്ലെ സ്വദേശിയായ ഫോബ് കോപാസിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
Also Read:മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു; നായയ്ക്ക് പേ വിഷബാധയെന്ന് സംശയം
ജൂണ്‍ 16 ന് കോപാസ് തന്റെ ആണ്‍സുഹൃത്തിനെ കാണാനായി തെക്കുകിഴക്കന്‍ എല്‍ പാസോയിലേക്ക് പോയപ്പോഴായിരുന്നു സംഭവം നടന്നത്. ഡാനിയല്‍ പീദ്രയുടെ ഊബര്‍ ടാക്‌സിയിലായിരുന്നു ഇവര്‍ യാത്ര ചെയ്തത്.യു എസ്-മെക്‌സിക്കോ അതിര്‍ത്തിയിലാണ് എല്‍ പാസോ നഗരം . എന്നാല്‍,’ജുവാരസ്, മെക്‌സിക്കോ’ എന്ന ട്രാഫിക് ബോര്‍ഡ് കണ്ടതോടെ ഫോബ് കോപാസ് പരിഭ്രാന്തയായി. തന്നെ ഡ്രൈവര്‍ മെക്‌സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച കോപാസ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ഡ്രൈവറുടെ തലയ്ക്കു പിന്നിലായി വെടിവയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ടു.
Also Read:ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
ഫോബ് കോപാസ് ആരോപിച്ചതുപോലെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും ശരിയായ വഴിയിലൂടെയാണ് ഡാനിയല്‍ വാഹനമോടിച്ചെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഡാനിയല്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here