യു എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. യു എസ് സംസ്ഥാനമായ ടെന്നസിയിലെ മെംഫിസില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം ഇവർ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
Read Also: ഹിജാബ് ധരിക്കാതെ ഓണ്‍ലൈന്‍ ഗാനവിരുന്ന്; ഇറാനില്‍ യുവ ഗായിക അറസ്റ്റില്‍
മെംഫിസ് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് (എം എസ്) വിദ്യാർഥിനിയായ 26കാരിയായ നാഗ ശ്രീ വന്ദന പരിമളയാണ് മരിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. ആന്ധ്രാ പ്രദേശിൽ ഗുണ്ടൂര്‍ ജില്ലയിലെ വ്യവസായിയുടെ മകളായ പരിമള ഉപരിപഠനത്തിനായി 2022ലാണ് യു എസിൽ എത്തിയത്.
Read Also: ഓപ്പൺ എഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
മറ്റ് രണ്ട് വിദ്യാര്‍ഥികളായ പവന്‍, നികിത് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണ്. ഒരു വാഹനം അതിവേഗതയിൽ വന്ന് മറ്റൊരു കാറില്‍ ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here