യുഎസിലെ സ്‌കൂളിൽ വെടിവെപ്പ്: 4 മരണം

shooting

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വൻ വെടിവെപ്പ്.നാല് പേർ  മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ അറ്റ്‌ലാൻ്റയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വിൻഡറിലെ അപലാഷി ഹൈസ്‌കൂളിൽ ആയിരുന്നു സംഭവം.

ALSO READ: ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം: തെലങ്കാനയിൽ കടകളും വീടുകളും കത്തിച്ചു

മരിച്ചവരുടെയും പരിക്ക് പറ്റിയവരുടെയും എണ്ണത്തിലടക്കം ഇനിയും ഔദ്യോഗിക സ്ഥിരീകരണം എത്തേണ്ടതുണ്ട്. ക്ലാസ് നടന്നുകൊണ്ടിരിക്കെ വെടിവെപ്പിന്റെ ശബ്ദം കേട്ടിരുന്നുവെന്നും തുടർന്ന് അധ്യാപകരുടെ നിർദേശപ്രകാരം ക്ലാസ് മുറികൾ അടച്ചുവെന്നുമാണ് ഒരു വിദ്യാർത്ഥി ഒരു അന്തരാഷ്ട്ര മാധ്യമത്തോട് നൽകിയ പ്രതികരണം.

ALSO READ: പാപ്പനംകോട് തീപിടുത്തത്തിൽ രണ്ട് പേർ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്

പ്രതിയെന്ന് കരുതുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.  സംഭവവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ശേഖരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജോർജിയ ഗവർണർ ബ്രയാൻ കെംപ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News