ഗാസയിൽ നരനായാട്ട് നടത്തുന്ന ഇസ്രയേലിന് വീണ്ടും ആയുധ സഹായവുമായി അമേരിക്ക. 800 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രേയലിന് യും എസ നൽകുന്നത്. പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടത്തിന്റെ പദ്ധതി യുഎസ് കോൺഗ്രസിനെ അനൗപചാരികമായി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ജനപ്രതിനിധി സഭയുടെയും സെനറ്റ് സമിതികളുടെയും അംഗീകാരം ലഭിച്ചാൽ ആയുധങ്ങൾ കൈമാറി തുടങ്ങും.
യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കുന്ന മിസൈലുകൾ, ഹെലികോപ്ടറുകൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയവയാണ് നൽകുക. ചില ആയുധങ്ങൾ ഉടൻ തന്നെ വിമാനം കയറുമെന്നാണ് വിവരം. ബാക്കിയുള്ളവ ഒന്നിൽ കൂടുതൽ വര്ഷം എടുത്താവും ഇസ്രയേലിലെത്തുക. ഇതു സംബന്ധിച്ച റിപ്പോർട്ട് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും പ്രതികരിക്കാൻ വിദേശകാര്യം കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തയാറായില്ല.
ALSO READ; വീണ്ടും കണ്ണുരുട്ടി ഇസ്രയേൽ; വടക്കൻ ഗാസയിലെ രണ്ട് ആശുപത്രികൾകൂടി ഉടൻ ഒഴിയാൻ നിർദേശം
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 45,000ത്തിലേറെ പേർ കൊല്ലപ്പെടുകയും 23 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തതിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് യുഎസ് നീക്കം. അതേ സമയം, മനസാക്ഷി മരവിക്കുന്ന ക്രൂരതകൾ തുടരുകയാണ് ഇസ്രയേൽ. വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രികൾക്ക് നേരെ ഭീഷണി മുഴക്കിയ ഇസ്രയേൽ രണ്ട് ആശുപത്രികൾകൂടി ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ നിർദേശം നൽകി.
ആശുപത്രികൾക്കുള്ളിൽ അതിക്രമിച്ചു കയറി ഡോക്ടർമാരെയും രോഗികളെയുമടക്കം ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നിർദേശം. അതിക്രമിച്ച് കയറി, അതിലെ മെഡിക്കൽ സ്റ്റാഫിനും രോഗികൾക്കും നേരെ ഭീഷണി മുഴക്കുകയും ഉടൻ തന്നെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തതായി പലസ്തീൻ ഇൻഫർമേഷൻ സെൻ്റർ റിപ്പോർട്ട് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here