ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസിഡര്‍ ബോള്‍ട്ട് ; പ്രഖ്യാപനവുമായി ഐസിസി

ജൂണില്‍ വെസ്റ്റ് ഇന്റീസിലും യുഎസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒളിമ്പിക്‌സ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് ഐസിസി. സ്പ്രിന്റ് ഇതിഹാസമായ ബോള്‍ട്ട് എട്ട് തവണ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് അദ്ദേഹം. അംബാസിഡറായ താരം ടൂര്‍ണമെന്റിന്റെ പ്രചാരണത്തിനായി വെസ്റ്റ് ഇന്റീസില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാനെത്തും.

ലോകകപ്പ് തന്റെ വീട്ടിലേക്കെത്തിയ സന്തോഷത്തിലാണ് താരം. കരീബിയന്‍ നാട്ടില്‍ നിന്നുള്ള തന്റെ ജീവതത്തിന്റെ ഭാഗമായ ക്രിക്കറ്റിന് ഹൃദയത്തിലാണ് സ്ഥാനമെന്നും ബോള്‍ട്ട് പ്രതികരിച്ചു. മാത്രമല്ല ക്രിക്കറ്റിന്റെ ആഗോള പ്രചരണത്തിനായി താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റിന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഈ ലോകകപ്പ് സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ലോകകപ്പില്‍ തന്റെ ടീം വെസ്റ്റ് ഇന്‍ഡീസ് ആണ്. കുറച്ച് മത്സരങ്ങള്‍ അമേരിക്കയില്‍ നടക്കുന്നതും ക്രിക്കറ്റ് പ്രചാരണത്തിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News