പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജൂസ് ജാക്കിംഗ് എന്നാണ് യുഎസ്ബി ഉപയോഗിച്ചുളള ഹാക്കിംഗ് രീതിയെ വിളിക്കുന്നത്.
ചാര്‍ജിംഗിനായുള്ള യുഎസ്ബി പോര്‍ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ചാര്‍ജിങിനും ഡാറ്റാ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിള്‍ തന്നെയാകുന്നത് തട്ടിപ്പിനിരയാകാന്‍ സാധ്യത കൂടുതലാണ്.
Also Read : പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് ക്യാമ്പൊരുക്കി ഐ.ഐ.ടി.
ബാങ്കിങിനായി ഉപയോഗിക്കുന്ന പാസ്വേഡുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. കേബിള്‍ പോര്‍ട്ടില്‍ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം.
ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളില്‍, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി അറിയില്ല. ജ്യൂസ്-ജാക്കിംഗ് വഴി മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം.www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബര്‍ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here