കണ്ണിനടിയിലെ കറുപ്പകറ്റാം; കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി

മുഖസംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ് നാം. ചർമ സൗന്ദര്യം നിലനിർത്തുന്നതിനായി പല വിദ്യകളും പരീക്ഷിക്കാറുമുണ്ട്. അപ്പോൾ തന്നെ കണ്ണിനടിയിലെ കറുപ്പ് മൂലം ബുദ്ധിമുട്ടുന്നവരും അനവധിയാണ്. എന്നാൽ ഇത് ഒഴിവാക്കാൻ വീട്ടിൽ തന്നെ ചില പൊടികൈകൾ ചെയ്യാവുന്നതാണ്. നല്ല ശുദ്ധമായ കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കറ്റാർവാഴ ജെല്ലും അതിലേക്ക് കസ്തൂരി മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി ഉപയോഗിക്കാവുന്നതാണ്.

ALSO READ: ഇപ്പോള്‍ വേദന തോന്നുണ്ടോ?; തേജ്വസിയെ പരിഹസിച്ച്ത് ഒവൈസി

ഇക്കാലത്ത് കമ്പ്യൂട്ടര്‍, ഫോണ്‍ ഉപയോഗം വലിയ തോതിൽ വർധിക്കുന്നതിനാൽ കണ്ണിനടിയിൽ കറുപ്പ് വരുന്നത് സാധാരണയാണ്. ഉറക്കക്കുറവ്, സ്‌ട്രെസ്, വിളര്‍ച്ച തുടങ്ങിയ കാരണങ്ങളും കണ്‍തടത്തിലെ കറുപ്പിന് കാരണമാകുന്നു. ഇതിനൊക്കെ പരിഹാരമായി മുകളിൽ പറഞ്ഞ കറ്റാർവാഴ- മഞ്ഞൾപ്പൊടി മിശ്രിതം ഉപയോഗിക്കാം.

ALSO READ: കര്‍ണാടകയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News