നരച്ച മുടി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ? കറ്റാർവാഴയിലുമുണ്ട് ചില പരിഹാരമാർഗങ്ങൾ

നരച്ച മുടി ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമായി മാറിയിരിക്കുന്നു. ഭക്ഷണത്തിലെ പോരായ്മ, സ്‌ട്രെസ് തുടങ്ങിയവയൊക്കെ ഇതിന് കാരണമായി പറയപ്പെടുന്നു. ഇതിന് പരിഹരമായി ഡൈ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇത്തരം കൃത്രിമ ഡൈ മുടിയുടെ ആരോഗ്യത്തിന് ദോഷം വരുത്തും, മുടിയ്ക്ക് മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളും വരുത്തും. എന്നാൽ നാച്വറല്‍ രീതിയില്‍ മുടി കറുപ്പിക്കാൻ നിരവധി വഴികളുണ്ട്.

ALSO READ: ജോലിക്ക് ഭൂമി അഴിമതി കേസ്; ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായകരമാകുന്ന ഒന്നാണ് കറ്റാർവാഴ. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നായി ഇതിനെ ഉപയോഗിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ മുടിക്ക് തിളക്കം വർധിപ്പിക്കുകയും മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചെയ്യും. മുടിക്ക് കറുത്ത നിറം നൽകാനും കറ്റാർവാഴ സഹായിക്കുന്നു.

ALSO READ: ‘രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്രമോദി’: നടൻ പ്രകാശ് രാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News