ചായ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല മധുരമുള്ള കടുപ്പത്തിലുള്ള ചായ കുടിച്ചായിരിക്കും മലയാളികളുടെ ഒരു ദിവസം തന്നെ തുടങ്ങുന്നത്. എന്നാല്‍ പഞ്ചസാര ആരോഗ്യത്തിന് അധികം നല്ലതല്ല എന്ന് നമുക്ക് നന്നായറിയാം.
ഇനിമുതല്‍ നമുക്ക് ചായയ്ക്ക് പഞ്ചസാര ഒഴിവാക്കിയാലോ ? ആരോഗ്യത്തിനും അത് വളരെ നല്ലതായിരിക്കും. ഇനിമുതല്‍ ചായയ്ക്ക് പഞ്ചസാര ഇടാതെ പകരം ശര്‍ക്കര ഉപയോഗിക്കാം. ശര്‍ക്കര ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.
Also Read : http://ഉഴുന്നുവടയും പരിപ്പുവടയും മടുത്തോ? ഞൊടിയിടയില്‍ ഒരു വെറൈറ്റി ക്രിസ്പി വട
ശര്‍ക്കരയില്‍ വൈറ്റമിന്‍ എ, ബി, ഫോസ്ഫറസ്, ഇരുമ്പ്, സുക്രോസ്, വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചായയില്‍ ശര്‍ക്കര ഇടുന്നതിലൂടെ അവശ്യ ധാതുക്കളും വിറ്റാമിനുകളും നമ്മുടെ ശരീരത്തിലെത്തും.
ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ശര്‍ക്കര സഹായിക്കും. മലബന്ധം തടയാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം വേഗത്തില്‍ മികച്ച ദഹനമുണ്ടാകാനും ചായയില്‍ കുറച്ച് ശര്‍ക്കര ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ശര്‍ക്കരയിലുള്ള ആന്റി – ഓക്‌സിഡന്റുകള്‍ ഫ്രീ റീഡിക്കലുകളെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കും.
Also Read : http://ഒട്ടും കയ്പ് ഇല്ലാതെ മധുരമൂറും ഓറഞ്ച് ജ്യൂസ്; ഇതാ ഒരു എളുപ്പവഴി
ശര്‍ക്കര ഇരുമ്പ് പോലുള്ള ധാതുക്കളാല്‍ സമ്പന്നമാണ്. ഇത് രക്തത്തിന്റെ അളവ് നിലനിര്‍ത്തുന്നതിന് പ്രധാനമാണ്. ഇരുമ്പ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുടെയും വിറ്റാമിനുകളുടേയും ഉറവിടമാണ് ശര്‍ക്കര. ശൈത്യകാലത്ത് ചായയില്‍ ശര്‍ക്കരയും ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം മൂലമാണ്ടാകുന്ന അണുബാധകളില്‍ നിന്നും അലര്‍ജികളില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്തും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here