വെയിറ്റ് ലോസ് ചാലഞ്ച് ചെയ്യുന്നുണ്ടോ? എങ്കിൽ എന്നും രാവിലെ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

lemon

വെയിറ്റ് ലോസ് ചാലഞ്ചുകൾ ചെയ്യുന്നവർ ഏറെയാണ്. അതിനായി വർക്ക് ഔട്ടും, ഡയറ്റുമൊക്കെയായിട്ട് അതിനായി നമ്മൾ ഒരുപാട് പ്രയത്നിക്കാറുമുണ്ട്. ശരീര ഭാരവും, ഫാറ്റും കുറക്കാൻ സഹായിക്കുന്ന ഒരു പൊടിക്കൈ ഉണ്ട്. ഇതിനായി നമ്മുക്ക് പ്രധാനമായും വേണ്ടത് നാരങ്ങായാണ്.

Also Read; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യം വിജയിക്കണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ സീറ്റുകൾ നൽകി കൂടെ നിർത്തണമെന്ന് അശോക് ധവാലെ

ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിലേക്ക് അരമുറി നാരങ്ങ പിഴിഞ്ഞൊഴിക്കണം. ഇത് അതിരാവിലെ വെറും വയറ്റിൽ തന്നെ കുടിക്കണം. പുളി കൂടുതലായി തോന്നുകയാണെങ്കിൽ അര ടീസ്പൂൺ തേൻ ചേർക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് മധുരത്തിനായി പഞ്ചസാര ചേർക്കരുത്. പഞ്ചസാര ഒരിക്കലും ശരീരഭാരവും കൊഴുപ്പും കുറക്കാൻ സഹായിക്കില്ല എന്നതാണ് ഇതിനു കാരണം.

Also Read; ‘ഇനി അല്പം മ്യൂസിക് കേൾക്കാം…’; ശസ്ത്രക്രിയക്ക് ശേഷം രോഗികൾ പാട്ടു കേൾക്കുന്നത് നല്ലതെന്ന് പഠനം

അസിഡിറ്റി പോലുള്ള അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഈ രീതി പരീക്ഷിക്കാത്തതായിരിക്കും നല്ലത്. കാരണം നാരങ്ങായിൽ സിട്രിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ അത് അസിഡിറ്റി കൂട്ടാനേ കാരണമാകൂ. ഈ രീതി പരീക്ഷിക്കുന്നതിനൊപ്പം തന്നെ കായികാദ്ധ്വാനവും ഉണ്ടാവണം. അതോടൊപ്പം തന്നെ ഒരു ഹെൽത്തി ഡയറ്റ് ഫോളോ ചെയ്യുകയും വേണം.

ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News