മുഖം നോക്കാനും ഭംഗി ആസ്വദിക്കാനുമല്ല; ലിഫ്റ്റിനുള്ളില്‍ കണ്ണാടി സ്ഥാപിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം ഞെട്ടിക്കും !

പലര്‍ക്കുമുള്ള ഒരു തെറ്റായ ധാരണയാണ് ലിഫ്റ്റുകളില്‍ കണ്ണാടി സ്ഥാപിച്ചത് നമുക്ക് മുഖം നോക്കാനാണ് എന്നത്. എല്ലാ ലിഫ്റ്റിലും നമുക്ക് ഒരു കണ്ണാടിയോ ഒന്നില്‍ കൂടുതലോ കാണാന്‍ കഴിയും. പലരും ആ കണ്ണാടി നോക്കി മേക്കപ്പ് ചെയ്യുകയും ചിലര്‍ ഫോട്ടോ എടുക്കുകയും ചെയ്യാറുമുണ്ട്.

എന്നാല്‍ ലിഫ്റ്റുകളില്‍ കണ്ണാടി സ്ഥാപിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തെ അനുകൂലമായി സഹായിക്കുന്നതിനാണ് ഇത്തരം മിററുകള്‍ സ്ഥാപിക്കുന്നത്.

Also Read :സെഞ്ച്വറിയുമായി സർഫറാസ് ഖാൻ; ബാസ്ബോൾ ശൈലിയിൽ അടിച്ചുകളിച്ച് കൂറ്റൻ ലീഡിനെ മറികടക്കാൻ ഇന്ത്യ

ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളോടുള്ള ഭയമാണ് ക്ലോസ്‌ട്രോഫോബിക്. ചിലര്‍ക്ക് ലിഫ്റ്റിനുള്ളില്‍ ക്ലോസ്‌ട്രോഫോബിക് അനുഭവപ്പെടുന്നു. ഇത്തരക്കാര്‍ക്ക് ഈ സമയത്ത് ഉത്കണ്ഠ, ശ്വാസതടസം, കുടുങ്ങിയ പോലെയുള്ള അനുഭവം എന്നിവ തോന്നുകയും പള്‍സ് നിരക്ക് കൂടുകയും ചെയ്യും.

ചിലപ്പോള്‍ ഇത് ഹൃദയാഘാതത്തിന് വരെ കാരണമാകയേക്കാം. ഈ അവസരങ്ങളെ തടയാന്‍ കണ്ണാടി സഹായിക്കുന്നു. സാധാരണയായി കണ്ണാടികള്‍ ഒരു ചെറിയ സ്ഥലം വിശാലമാക്കി കാണിക്കുന്നു. ലിഫ്റ്റില്‍ കയറുമ്പോഴുള്ള ഭയം ഇല്ലാതാകാന്‍ ഇത്തരം കണ്ണാടികള്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News