നട്സ് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്. ബദാം, പിസ്ത, വാള്‍നട്സ്, കശുവണ്ടിപ്പരിപ്പ് തുടങ്ങി ഒരുപാട് നട്സുണ്ട്. നട്സില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. ഇത് തടി കുറയ്ക്കാന്‍ ഏറെ ഉപകാരപ്രദമാണ്. ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാിത്. ഇത് ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍, കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ധാരാളം ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്. ഇത് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.
ALSO READ; എ പി കളയ്ക്കാട് സ്മാരക പുരസ്‌കാരം എം മുകുന്ദന്
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒരു ഭക്ഷ്യ വിഭവമാണ് നട്ട്‌സ്. വിശപ്പിനെ നിയന്ത്രിക്കുന്നതിന് ഇത് സഹായകമാണ്. ആരോഗ്യപ്രദമായ ഈ ലഘുഭക്ഷണം നിങ്ങളുടെ വിശപ്പകറ്റുകയും, അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ് പിസ്ത.
ALSO READ; പറമ്പിക്കുളം- ആളിയാര്‍ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ഇത് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.പിസ്ത പോഷകഗുണം കൊണ്ട് സമ്പന്നമാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. ഇതില്‍ കലോറി കുറവാണ്, കൂടാതെ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. പിസ്തയില്‍ അടങ്ങിയിട്ടുള്ള നാരുകളും പ്രോട്ടീനും സംതൃപ്തി വര്‍ദ്ധിപ്പിക്കുകയും, ഭക്ഷണം കുറച്ച് കഴിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ALSO READ;പറമ്പിക്കുളം- ആളിയാര്‍ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു: മന്ത്രി കെ കൃഷ്ണന്‍കുട്ടി
തടി കുറയ്ക്കാന്‍ ഇതിലെ ഡയെറ്ററി ഫൈബര്‍ ഏറെ ഗുണം ചെയ്യും.നല്ല ദഹനത്തിനു സഹായിക്കുന്ന ഒന്നാണ് പിസ്ത. വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും, വിശപ്പു കുറയ്ക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here