കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കു; താരനും മുടികൊഴിച്ചിലിനും പരിഹാരം

കേശ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അത്ര എളുപ്പം അല്ല എങ്കിലും സൗന്ദര്യ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുടിയുടെ സംരക്ഷണം. പ്രധാനമായും മുടികൊഴിച്ചിലും താരനുമാണ് കൂടുതൽ പേരെയും അലട്ടുന്ന പ്രശ്നങ്ങൾ. ആയുർവേദത്തിൽ മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഏറെ സഹായകരമാണെന്ന് പറയുന്നു. മുടിക്ക് പോഷണവും ഗുണനിലവാരവും നൽകുന്നതിന് കഞ്ഞി വെള്ളം മികച്ചതാണ്.

Also read:ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

കേടായ മുടി നന്നാക്കുന്ന ഇനോസിറ്റോൾ എന്ന ഘടകം കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മുടിയ്ക്കും മികച്ച രീതിയിൽ പോഷണം നൽകുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ ബലവും വളർച്ചയും വർദ്ധിപ്പിക്കുകയും മുടിക്ക് തിളക്കവും മിനുസവും നൽകുകയും ചെയ്യുന്ന അമിനോ ആസിഡുകളും കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

തലയിലെ താരൻ, എണ്ണമയം എന്നിവ കുറയ്ക്കുന്നതിന് ഓറഞ്ചിന്റെ തൊലി മികച്ചതാണ്. കുറച്ച് കഞ്ഞി വെള്ളത്തിൽ ഓറഞ്ചിന്റെ തൊലി പൊടിച്ചത് നന്നായി യോജിപ്പിച്ച് മുടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് മുടിക്ക് ധാരാളം ഗുണങ്ങളെ നൽകുന്നു, ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിനുണ്ട്. കഞ്ഞി വെള്ളത്തിനൊപ്പം, ഈ മിശ്രിതം ചേർത്ത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും തിളക്കമുള്ളതും നീളമുള്ളതും കട്ടിയുള്ളതുമായ മുടി വളർച്ചയ്ക്കും സഹായിക്കും.

Also read:ധോണിയെ വിറപ്പിച്ച പിടി സെവന്‍ കൂട്ടിലായിട്ട് ഒരു വർഷം

മുടി കൊഴിച്ചിൽ കുറയ്ക്കാൻ കഞ്ഞി വെള്ളവും സവാള നീരും ചേർത്ത് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് സഹായിക്കും. ഫോളിക് ആസിഡ്, സൾഫർ, വിറ്റാമിൻ സി തുടങ്ങിയ ശക്തമായ മൂലകങ്ങൾ സവാളയിൽ അടങ്ങിയിരിക്കുന്നു. ഇത് മുടി പൊട്ടൽ കുറയ്ക്കുന്നതിനും മുടി കൊഴിയുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News