യൂസ്ഡ് കാർ മതിയെങ്കിൽ ദില്ലിക്ക് വിട്ടോ.. ലക്ഷങ്ങളുടെ വിലക്കുറവിൽ ദില്ലിയിലെ യൂസ്ഡ് കാർ വിപണി

ഉപയോഗിച്ച കാറുകളുടെ വിപണി കീഴടക്കി ദില്ലി. പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ദില്ലിയിൽ നിരോധനമേർപ്പെടുത്തിയതോടെ കേരളത്തിലേക്കെത്തുന്നതെല്ലാം ദില്ലിയിലെ യൂസ്ഡ് കാറുകൾ ആണ്. ബെന്‍സ്, ബി.എം.ഡബ്ല്യു, ടൊയോട്ട തുടങ്ങിയ പ്രീമിയം കാറുകൾക്കുൾപ്പടെ കേരളത്തിൽ ആവശ്യക്കാരേറെയാണ്. കാലാവധി കൂടിയ വാഹനങ്ങൾ വിലകുറച്ച് വിൽക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ എത്തുന്ന ദില്ലി കാറുകൾക്കെല്ലാം ലക്ഷങ്ങളുടെ വിലക്കുറവാണ്.

Also Read: ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ഹൃത്വിക്ക് റോഷൻ ചിത്രത്തിന് റിലീസിന് മുൻപേ തിരിച്ചടി

നാട്ടില്‍ എത്തിക്കുന്ന വാഹനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തും അല്ലാതെയുമാണ് യൂസ്ഡ് കാര്‍ വിപണിയില്‍ കച്ചവടം. രജിസ്ട്രേഷൻ പുതുക്കാൻ മോഡലിനനുസരിച്ച് തുക വ്യത്യാസമാണ്. ഇത് ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ പോകാം. വാഹനം ഏതെങ്കിലും കുറ്റകൃത്യത്തിലോ അപകടത്തിലോ പെട്ടതാണെന്ന് സമന്വയ് ആപ്പിലൂടെ മനസിലാക്കാനും സാധിക്കും.

Also Read: എറണാകുളം മഹാരാജാസ് കോളേജ് തുറന്നു; വൈകിട്ട് 6 മണിക്ക് ശേഷം ആരെയും ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല

കൂടാതെ വാഹനങ്ങളുടെ വിലക്കുറവ് കണ്ട് വാഹനം ദില്ലിയിൽ നിന്ന് കേരളത്തിലെത്തിക്കൽ പുതിയ ഏജൻസികളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 30,000 രൂപ മുതല്‍ 50,000 രൂപ വരെ വാഹനമെത്തിക്കാൻ ഏജൻസികൾ ഈടാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News