കുത്തിയിരുന്ന് ടൈപ്പ് ചെയ്യാൻ മടിയുള്ളവരുടെ ഏറ്റവും ഇഷ്ട്ടപെട്ട ഫീച്ചറാണല്ലോ വാട്സാപ്പിലെ വോയ്സ് മെസേജ് അയക്കാനുള്ള സംവിധാനം. ‘ഉം’ എന്ന് മൂളാൻ പോലും നമുക്ക് വോയ്സ് മെസേജ് അയക്കുന്ന ചങ്കുകൾ നിരവധിയാണ്. ‘വോയ്സ്’ കാണുമ്പോൾ ഹെഡ്സെറ്റ് എടുക്കാൻ ഓടുകയാണ് നമ്മളാദ്യം ചെയ്യുന്നത്. ചുറ്റും ആളുകള്‍ ഉള്ളപ്പോള്‍ മെസേജ് കിട്ടിയാലുടന്‍ അത് കേട്ട് നോക്കാനായെന്നും പറ്റില്ല. സ്വകാര്യതയുടെ പ്രശ്‌നം മൂലം വോയ്‌സ്‌നോട്ടിനെ അങ്ങനെ എപ്പോഴും ആശ്രയിക്കാനുമാകില്ല.
ഇപ്പോഴിതാ ആ പ്രതിസന്ധിക്ക് വാട്‌സാപ്പ് ഒരു പരിഹാരം കണ്ടിരിക്കുകയാണ്. അയക്കുന്ന വോയ്‌സ്‌നോട്ട് അപ്പുറത്തുള്ള ആള്‍ക്ക് വേണമെങ്കില്‍ ടെക്സ്റ്റുകളായി വായിക്കാനാകും. ശബ്ദസന്ദേശത്തെ അക്ഷരത്തിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ക്രൈബ് സംവിധാനമാണ് വാട്‌സാപ്പ് പുതിയ അപ്ഡേറ്റിലൂടെ കൊണ്ടുവരുന്നത്. പുതിയ അപഡേഷന്‍ എല്ലാ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കും. പുതിയ അപ്‌ഡേഷറ്റ് വാട്‌സാപ്പിനെ ഉപഭോക്തൃ സൗഹൃദമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വോയ്സ് നോട്ടിനെ ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സൗകര്യം ഒരു ഓപ്ഷനായിട്ടാവും നമുക്ക് ലഭിക്കുക. വേണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. മാനുവലായി ചെയ്യണമെങ്കിൽ ഇതിനായി വാട്‌സാപ്പ് സെറ്റിങ്‌സിലെ ചാറ്റ് ഒപ്ഷനിലേക്ക് പോവുക. ഇതില്‍ വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എനേബിള്‍ ചെയ്യുക. ഇതിന് ശേഷം നമുക്ക് ലഭിക്കുന്ന വോയ്‌സ്‌നോട്ടുകള്‍ വാട്‌സാപ്പ് ടെക്സ്റ്റ് ആയി കാണിക്കും.
ബീറ്റാ വേര്‍ഷനില്‍ മാത്രമാണ് നിലവിൽ ഈ സംവിധാനം ഉള്ളത്. ഫോണില്‍ മാത്രമേ ഈ സൗകര്യം നിലവില്‍ ലഭിക്കു. വാട്‌സാപ്പ് വെബില്‍ ഈ സൗകര്യം ലഭിക്കില്ല. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകളിലാണ് നിലവില്‍ ട്രാന്‍സ്‌ക്രൈബ് ലഭിക്കുക. മറ്റ് ഭാഷകളില്‍ എന്ന് ലഭിക്കുമെന്നും വ്യക്തമല്ല. വോയ്‌സ് നോട്ട് ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ഇല്ല. സ്വകാര്യതയുടെ വിഷയം ഉള്ളതുകൊണ്ടാണ് ഇത്തരമൊരു നിയന്ത്രണമുള്ളത്. മെസേജുകൾ പോലെ തന്നെ ഉപയോക്താക്കള്‍ അയക്കുന്ന വോയ്‌സ്‌നോട്ടുകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്പ്റ്റ് സന്ദേശങ്ങളായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here